Thursday, February 1, 2018

എന്റെ എഴുപതാം പിറന്നാൾ

നാളെ ഫെബ്രുവരി രണ്ട് എന്റെ എഴുപതാം പിറന്നാൾ ആണ് . ആഘോഷിക്കണം എന്ന്  ആഗ്രഹം ഉണ്ട്. പക്ഷെ മക്കൾ ജോലിക്കാരായ കാരണം അവർക്ക് താല്പര്യം എല്ലാ എന്ന് വീട്ടുകാരി പറഞ്ഞു. അവൾക്കും മെനക്കെടാൻ വയ്യ . അതിനാൽ ആഘോഷം വേണ്ടെന്ന് വെച്ചു .

അവളെ വൈകിട്ട് അത്താഴത്തിന് പിസ  ഹട്ടിൽ കൊണ്ടുപോയി സൽക്കരിച്ചാൽ മതിയെന്ന് പറഞ്ഞു . അങ്ങിനെ ആകാം എന്ന്  ഞാനും പറഞ്ഞു.

എന്റെ ഷഷ്ടി പൂർത്തി ഭംഗിയായി ആഘോഷിച്ചിരുന്നു . അതിലും ഗംഭീരമായി സപ്തതി ആഘോഷം നടത്തണെമെന്ന് തന്നെ ആണ് മനസ്സിലുള്ളത്ത് - പക്ഷെ വീട്ടുകാരിക്ക് അതിലൊന്നും ഇപ്പോൾ മെനക്കെടാൻ വയ്യാ എന്ന കേട്ടപ്പോൾ ഞാൻ പിന്മാറി .

ശരിക്ക് മക്കളാണ് ഇതിനൊക്കെ മുൻപന്തിയിൽ നിൽക്കേണ്ടത് . ഗൾഫിൽ ജനിച്ച് വളർന്ന അവർക്ക് ഇതിലൊന്നും സന്തോഷം കാണാൻ ഇല്ലാ എന്ന തോന്നൽ ഉണ്ടാകാം ഒരു പക്ഷെ .

എന്റെ ഓഫിസിലെ കൂട്ടുകാർക്ക് ഫോസ്റ്റർ ഡ്രിങ്ക് + ഫ്രെയ്‌ഡ്‌ ചിക്കൻ കൊടുക്കണം  അല്ലെങ്കിൽ സഫയർ ബിരിയാണി + ലാൽ പാനി .

മദ്യപാനം ആരോഗ്യത്തിന് ഹാനികരം

7 comments:

ജെ പി വെട്ടിയാട്ടില്‍ said...

നാളെ ഫെബ്രുവരി രണ്ട് എന്റെ എഴുപതാം പിറന്നാൾ ആണ് . ആഘോഷിക്കണം എന്ന് ആഗ്രഹം ഉണ്ട്. പക്ഷെ മക്കൾ ജോലിക്കാരായ കാരണം അവർക്ക് താല്പര്യം എല്ലാ എന്ന് വീട്ടുകാരി പറഞ്ഞു. അവൾക്കും മെനക്കെടാൻ വയ്യ . അതിനാൽ ആഘോഷം വേണ്ടെന്ന് വെച്ചു .

Pyari said...

4 പേരക്കുട്ടികളുടെ അപ്പൂപ്പന് പിറന്നാളാശംസകൾ (ഇൻ അഡ്വാൻസ്)

വീകെ. said...

സർവ്വ മംഗളങ്ങളും നേരുന്നു..

സുധി അറയ്ക്കൽ said...

പിറന്നാള്‍ ആശംസകള്‍...........


എന്നാലും ആഘോഷിക്കണം.

വിനുവേട്ടന്‍ said...

എല്ലാ വിധ ആയുരാരോഗ്യം സൗഖ്യവും നേരുന്നു പ്രകാശേട്ടാ...

- said...

Happy Birthday

Pyari said...

വിഷ് ചെയ്യാൻ ഞാനിന്നു വിളിച്ചിരുന്നു. ഫോൺ എടുക്കാത്തത് കൊണ്ട് ആഘോഷത്തിന്റെ തിരക്കിലാണ് ന്ന് മനസ്സിലായി. :)