Saturday, October 24, 2015

കമ്പി റാന്തല്‍

  ചില രാത്രികളില്‍ എനിക്ക് മുതുകില്‍ ഞരമ്പുവലി ഉണ്ടാകാറുണ്ട്. വയസ്സായതിനാലും പണ്ടൊരു വാഹനാപകടത്തില്‍  എല്ലിന് ക്ഷതം പറ്റിയതിനാലും ഒക്കെ ഇതൊരു കാരണമാകുന്നുവെന്ന് എനിക്ക് തോന്നുന്നു.. 
പണ്ടൊക്കെ എന്റെ ചേച്ചി രാത്രികളില്‍ ഇതുപോലെ വേദന തോന്നുമ്പോള്‍ അവര്‍ റാന്തലിന്റെ മുകളിലും ഇരു വശങ്ങളിലും തുണി ചൂടുപിടിപ്പിച്ച് വെക്കുന്നത് കാണാറുണ്ട്. ഞാന്‍ പത്താം ക്ലാസ്സില്‍ [1963] പഠിക്കുന്ന കാലത്തും എന്റെ ഗ്രാമത്തില്‍ വൈദ്യുതി കണക്ഷന്‍ ഉണ്ടായിരുന്നില്ല.. അപ്പോള്‍ ഈ വിദ്യയാണ് ഞാന്‍ ചേച്ചിയെന്ന് വിളിച്ചിരുന്ന എന്റെ പെറ്റമ്മ ചെയ്തിരുന്നത്....

 എനിക്ക് ഇന്നെലെ ഇത്തരം വേദന വന്നപ്പോള്‍ ഞാന്‍ എന്റെ ചേച്ചിയെ ഓര്‍ത്തു.. അടുക്കളയില്‍ പോയി ഇസ്തിരിപ്പെട്ടി ചൂടാക്കി തുണിക്ക് ചൂട് പിടിപ്പിച്ച് എന്റെ വേദന ശമിപ്പിച്ചു... പ്രായമാകുമ്പോള്‍ പാതിരാത്രിയില്‍ വെള്ളം ചൂടാക്കാനും തുണി ചൂടാക്കാനും എന്റെ ശ്രീമതിയെ വിളിച്ചുണര്‍ത്താന്‍ പറ്റില്ലല്ലോ, അവള്‍ക്കും അറുപത് കഴിഞ്ഞു....

പഴകാലാം ഓര്‍ക്കുമ്പോള്‍ മനസ്സില്‍ പലതും ഊറിവരുന്നു.. എനിക്ക് ഓര്‍മ്മ വെച്ചനാള്‍ മുതല്‍ വയറ് ശരിയല്ല, എന്നാലോ തീറ്റക്ക് ഒരു കുറവുമുണ്ടായിരുന്നില്ല.. ഗ്രാമത്തില്‍ വൈകിട്ടാണ് മീന്‍ കിട്ടുക.. അധികം എരുവില്ലാതെ മീന്‍ വെക്കുന്ന പണി വീട്ടിലില്ല, അതിനാല്‍ എനിക്ക് മീന്‍ കൂട്ടാനോടൊപ്പം മോര് തരും..ചില രാത്രികളില്‍ ഉറങ്ങാന്‍ കിടന്ന് പാതിരാ കഴിയുമ്പോള്‍ എനിക്ക് കക്കൂസില്‍ പോകാന്‍ തോന്നും. അന്നൊന്നും ഞങ്ങളുടെ ഗ്രാമത്തില്‍ ഒരു വീട്ടിലും ടോയ്ലറ്റ് ഉണ്ടായിരുന്നില്ല. വെളിപറമ്പ് അന്വേഷിക്കണം...  പാവം കിടന്നുറങ്ങുന്ന ചേച്ചിയെ തന്നെ വിളിക്കും. അപ്പോള്‍ ഏതെങ്കിലുമൊരു കമ്പി റാന്തലിന്റെ തിരി ഉയര്‍ത്തി തെക്കേ പറമ്പിലേക്ക് എന്നെ കൊണ്ടോകും.. ഞാന്‍ അവിടെ ഇരുന്ന് വിസര്‍ജ്ജനം ചെയ്യുന്നതിന്നിടയില്‍ കളിക്കാനും പുല്ല് പറിക്കാനു ഒക്കെ തുടങ്ങു.. പിന്നെ റാന്തലിന്റെ വെളിച്ചം കണ്ട് നൃത്താടുന്ന് ചീവിടുകളെ പിടിക്കാനും ഒക്കെ നോക്കും....  

 ഇപ്പോള്‍ തിരിയിട്ട് കത്തുന്ന കമ്പി റാന്തല്‍ ഞാന്‍ കണ്ടിട്ട്  വര്‍ഷങ്ങളായി. എന്റെ ചെറുവത്താനിയിലെ തറവാട്ട് കോലായില്‍ അനിയന്‍ വി. കെ . ശ്രീരാമന്‍ പഴയ കമ്പി റാന്തല്‍ തൂക്കിയിട്ട് കണ്ടിരുന്നു ഒരു നാള്‍. അച്ചന്‍ കൊളമ്പില്‍ നിന്നും ഇംഗ്ലീഷ് മേക്ക് റാന്തല്‍ കൊണ്ട് വരാറുണ്ട്. അത് ഞങ്ങളുടെ പടിഞ്ഞാറെ കോലായില്‍ രാത്രി 10 മണി വരെ കത്തിക്കാറുണ്ട്.. വഴി യാത്രക്കാര്‍ക്ക് ആ  വെളിച്ചം ഒരു അനുഗ്രഹമായിരുന്നു. സാധാരണ വിളക്കിനേക്കാള്‍ അത് വലുതും കൂടുതല്‍ ശോഭ പകരുന്നതും ആയിരുന്നു.

Sunday, October 18, 2015

തേക്കില



പണ്ടൊക്കെ പാറേലങ്ങാടിയില്‍ ആട്ടിറച്ചി വാങ്ങാന്‍ പോകുമ്പോ‍ളാണ് തേക്കില കാണാറ്. ഇറച്ചി തേക്കിലയിലാണ് പൊതിഞ്ഞ് തരാറ്. അങ്ങാ‍ടിയില്‍ നിന്ന് ഉണക്കമീന്‍ വാങ്ങാനായി കോയസ്സന്റെ പീടികയില്‍ പോയാല്‍ മീന്‍ ഇടാന്‍ ഒരു പാളസഞ്ചിയും കിട്ടും.. അന്നൊക്കെ പരിസ്ഥിതി സംരക്ഷണയില്‍ മുന്‍പന്തിയിലായിരുന്ന നമ്മുടെ നാട് ഇന്ന് പ്ലാസ്റ്റിക് യുഗത്തിലായി. 

ഇറച്ചി വീട്ടിലെത്തിയാല്‍ അത് ചട്ടിയില്‍ കഴുകാന്‍ ഇടുമ്പോള്‍ ഞാന്‍ ആ തേക്കിലകള്‍ കഴുകിയുണക്കി ഇറയത്ത് വെക്കും. എനിക്ക് ആ ഇലകള്‍ വളരെ പ്രിയം ആയിരുന്നു. അന്നൊക്കെ ഞങ്ങളുടെ ഗ്രാമത്തില്‍ തേക്ക് ഉണ്ടായിരുന്നില്ല…..

തേക്കിനെ പറ്റിയും അമ്മയുടെ തറവാട്ടിലെ വിശേഷങ്ങളൊക്കെ മനസ്സിലേക്ക് വരുന്നു.. ഞാന്‍ അന്ന് ഏഴിലോ എട്ടിലോ ആണെന്ന് തോന്നുന്നു പഠിക്കുന്നത്. പാറയിലങ്ങാടിയില്‍ സൈക്കിളില്‍ പോകും.. വെട്ടന്റെ പീടികയില്‍ നിന്ന് പലചരക്ക് വാങ്ങും. ചാക്ക് സഞ്ചിയും സാധനങ്ങളുടെ കുറിപ്പും അവിടെ കൊടുത്തിട്ടായിരിക്കും ഞാന്‍ മീന്‍ മാര്‍ക്കറ്റിലേക്ക് ഓടുക.. 

ഇറച്ചിയും മീനും വാങ്ങിക്കഴിഞ്ഞ്, പലചരക്കും വാങ്ങി ചെറുവത്താനിയിലേക്ക് തിരിക്കുന്നതിന്നിടയില്‍ ചിലപ്പോള്‍ സായ്‌വിന്റെ കടയില്‍ നിന്ന് മൂന്ന് പൊറോട്ടയും പോത്തിറച്ചിയും വാങ്ങിക്കഴിക്കാന്‍ മറക്കാറില്ല. നല്ല മസാലയിട്ട പോത്തിറച്ചിയും അതിന്‍ മീതെ ഒരു സ്ട്രോങ്ങ് ചായയും കുടിച്ചാല്‍ ഒരു പുക വിടാന്‍ തോന്നും. അപ്പോള്‍ ഒരു പനാമ സിഗരറ്റിന്‍ തീകൊളുത്തി സൈക്കിളില്‍ കയറും. ബഥനി തിരിവ് കഴിയുന്ന വരെ സൈക്കിള്‍ തള്ളിക്കൊണ്ട് പുകയും വിട്ട് നടക്കും. പിന്നെ വൈശ്ശേരി വരെ ചവിട്ടും. 

ജെടിയെസ്സ് കഴിഞ്ഞാല് പിന്നേയും തള്ളും, അത് കഴിഞ്ഞാല്‍ പിന്നെ ചെറോക്കഴ വരെ ഇറക്കമാണ്‍.. ന്യൂട്രലില്‍ പോകും..  എന്തൊരു ഓര്‍മ്മകള്‍.. അന്നൊന്നും എന്റെ മനസ്സില്‍ പാറുകുട്ടി ഉണ്ടായിരുന്നില്ല, 

മീശ മുളച്ച് തുടങ്ങിയ കാലത്തായിരുന്നു അവളുടെ രംഗപ്രവേശം. ആദ്യമായി അവളെ കണ്ടത് കൊച്ചിക്കായലില്‍ പോഞ്ഞിക്കരയില്‍ അന്തിക്കള്ള് കുടിക്കാന്‍ കൊച്ചുവള്ളത്തില്‍ പോകുമ്പോളായിരുന്നു..

 { ഓര്‍മ്മകള്‍ കാട് കയറുന്നു, അസുഖം കാരണം കുറെ നാള്‍ എഴുത്തുപുര അടഞ്ഞ് കിടക്കുകയായിരുന്നു, വീണ്ടും തുറക്കാം താമസിയാതെ, കാത്തിരിക്കുക }








==

Saturday, September 5, 2015

ഇന്ന് ശ്രീകൃഷ്ണ ജയന്തി

ഇന്ന് ശ്രീകൃഷ്ണ ജയന്തി, ആരോഗ്യക്കുറവുള്ള കാരണം സ്വരാജ റൌണ്ടിലെ ആഘോഷങ്ങള്‍ക്ക് പങ്കെടുക്കാനായില്ല. എല്ലാവര്‍ക്കും ശ്രീകൃഷ്ണജയന്തി ആശംസകള്‍ നേരുന്നു.

Saturday, August 15, 2015

ഞാന്‍ തുടര്‍ന്നെഴുതാം.

 ഞാന്‍ കഴിഞ്ഞ മൂന്ന് നാലുമാസമായി കാലിലെ വാതം മൂര്‍ഛിച്ചതിനാല്‍ കിടപ്പിലായിരുന്നു.ഇപ്പോള്‍ സമാധാനം ഉണ്ടെങ്കിലും നെറ്റില്‍ സജീവമല്ല, അപ്പോള്‍ ബ്ലോഗെഴുത്തും കുറഞ്ഞു.... കുറേ കഥകള്‍ മനസ്സില്‍ അടിഞ്ഞ് കൂടി കിടക്കുന്നുണ്ടെങ്കിലും ഡാറ്റാപ്രോസസ്സിങ്ങിന് കണ്ണ് വഴങ്ങുന്നില്ല....

  സഹായിക്കാന്‍ സമ്നനസ്സുള്ളവര്‍ ഉണ്ടെങ്കില്‍ അറിയിക്കുക. ഞാന്‍ തുടര്‍ന്നെഴുതാം. 

Saturday, July 25, 2015

വെറ്റിലയില്‍ ഒരു വട

 MEMOIR

രണ്ട് മാസം മുന്‍പ് ആയുര്‍വ്വേദ ആശുപത്രിയില്‍ രക്തവാതത്തിനുള്ള ആയുര്‍വ്വേദ ചികിത്സയായിരുന്നു. കൂട്ടുകാര്‍ അനവധിയുണ്ടായിരുന്നെങ്കിലും വളരെ വിരളമായെ അവരൊക്കെ  എന്നെ കാണാന്‍  വന്നിരുന്നുള്ളൂ ? ഇനി ഒരു പക്ഷെ ഈ തൈലത്തിന്റേയും എണ്ണയുടേയും ഒക്കെ മണം പറ്റാത്തവരായിരുന്നിരിക്കാം വരാത്തവര്‍..

 ഉച്ചക്ക് 12 മണിയോടെ ഉഴിച്ചലും പിഴിച്ചലും കിഴിയുമൊക്കെ കഴിഞ്ഞ് വൈകിട്ട് കിഴക്കെ ഇടനാഴികയില്‍ പൊട്ടി വീഴാറായ പ്ലാസ്റ്റ്ക് കസേരയില്‍ ഇരുന്ന് വഴിയില്‍ കൂടി പോയിരുന്ന ആന ബസ്സുകളേയും, സേലം കോയമ്പത്തൂര്‍ മുതലായ തമിഴ് നാട് വണ്ടികളുടേയും ഒക്കെ കണക്കെടുത്ത് അങ്ങിനെ രാത്രിക്കഞ്ഞിയും കാത്ത് അങ്ങിനെ കുറേ നേരം അവിടെ ഇരിക്കുക പതിവാണ്...

 അങ്ങിനെ ഒരു ദിവസം അവിടെ ഇരിക്കുന്നതിന്നിടയില്‍ ഒരാള്‍ വന്ന് എന്റെ കയ്യില്‍ വെറ്റിലയില്‍ ഒരു വട വെച്ച് തന്ന് പോയി.. എനിക്കുടനെ മനസ്സിലായി ഇത് ഹനുമാന്‍ സ്വാമിക്ക് നേദിച്ചതാണ് എന്ന്.. എനിക്ക് ചില പഥ്യങ്ങള്‍ ഉണ്ടായിരുന്നതിനാല്‍ ഞാന്‍ അത് മുല്ലശ്ശേരിക്കാരന്‍ മനോജിന് കൊടുത്തു. അദ്ദേഹവും എന്നെപ്പോലെ അവിടെ ഒരു രോഗിയായിരുന്നു..

എനിക്ക് വട തന്ന ഗിരിജ ചേച്ചിയെ ആശുപത്രിയിലെ എല്ലാ അന്തേവാസികള്‍ക്കും ഇഷ്ടമാണ്, എനിക്ക് പ്രത്യേകിച്ച്. ഞങ്ങളൊക്കെ സമപ്രായക്കാരും ആണല്ലോ... സദാ പ്രസന്നമായ ചിരിച്ച മുഖം.. വൈകിട്ടെത്തെ കാന്റീന്‍ ഡ്യൂട്ടി ചേച്ചിക്കാണ്, തന്നെയുമല്ല കാലത്ത് ബെഡ്  കോഫിയും പ്രാതലും ചേച്ചിയുടെ കൈകളിലൂ‍ടെ ആണ് എല്ലാവര്‍ക്കും ലഭിക്കുക. ഞാന്‍ ആദ്യം കണ്ട നാള്‍ ചേച്ചി സ്വയം പരിചയപ്പെടുത്തിയത് “ഓള്‍ ഇന്‍ ഓള്‍”എന്നാണ്. ചേച്ചിക്ക് ഇന്ന ജോലി എന്നില്ല, എല്ലാം കണ്ടറിഞ്ഞ് ചെയ്യും. രാത്രി കാലങ്ങളില്‍ റിസപ്ഷന്‍  ഏരിയായിലെ കൊച്ചു പഴയ ടീവി യില്‍ കണ്ണും നട്ടിരിക്കുന്നത് കാണാം. അവിടെ ഒരു നല്ല എത്സിഡി ടിവി വാങ്ങി വെക്കാന്‍ രാംജിയോട് പറയണമെന്ന് ഞാന്‍ എപ്പോഴും വിചാരിക്കാറുണ്ട്. പക്ഷെ നടന്നില്ല, പ്രായമായവര്‍ക്ക് 15 ഇഞ്ച്  പഴയ ടിവി കണ്ണിന് പിടിക്കില്ല, അതിനാല്‍ അവിടേക്ക് ഒരു മിനിമം 24 ഇഞ്ച് എത്സിഡി തന്നെ വേണം.

ഒരു കാലത്ത് ഞാന്‍ കൂര്‍ക്കഞ്ചെരിയിലെ അച്ചന്‍ തേവര്‍ ക്ഷേത്രത്തിലെ പ്രസിഡണ്ട് ആയിരുന്നു. അന്നാണ് എനിക്ക് ക്ഷേത്രകലകളേയും, ആചാരങ്ങളേയും, നടത്തിപ്പുമായി ബന്ധപ്പെട്ട കാര്യങ്ങളെല്ലാം മനസ്സിലാക്കാന്‍ സാധിച്ചത്. അവിടെയും ഹനുമാന്‍ സ്വാമിക്ക് വടമാല നിവേദിച്ചിരുന്നു. ഗിരിജചേച്ചി എനിക്ക് തന്ന വെറ്റിലയും വടയും കുളശ്ശേരി അമ്പലത്തിലേതായിരുന്നു.. ചേച്ചി എന്നും കുളശ്ശേരി അമ്പലത്തില്‍ പോകുമായിരുന്നു.. ഈ ആശുപത്രിയിലെ ചില പെണ്‍കുട്ടി ഡോക്ടര്‍മാരും അവിടെ പോയി പ്രസാദമായി  എന്റെ മുന്നില്‍ കൂടി നടന്ന് പോകുന്നത് കാണാറുണ്ട്. ആരും ഒരു നുള്ള് ചന്ദനമോ കളഭമോ തുളസിയിലയോ തരാറില്ല. കാസര്‍ ഗോഡ് കാരി ഒരു പെണ്‍കുട്ടി എന്നും പോയി വരുന്ന പോലെ ഞാന്‍ ശ്രിദ്ധിക്കാറുണ്ട്. എന്നെങ്കിലും ഒരു ദിവസം എനിക്ക് അമ്പലത്തിലെ പ്രസാദം തരുമെന്ന് വിചാരിച്ചു, പലര്‍ക്കും നെറ്റിയില്‍ ചന്ദനം തൊട്ട് കൊടുക്കുന്നത് കാണാറുണ്ട്. എനിക്കും കിട്ടുമെന്ന് ആശിച്ചെങ്കിലും കിട്ടിയില്ല.

 ഇനി അവള്‍ക്ക് പകരം പ്രിയ ആയിരുന്നെങ്കില്‍ ഞാന്‍ സ്വാതന്ത്ര്യത്തോട് ചോദിച്ച് വാങ്ങുമായിരുന്നു.. എല്ലാ രോഗികളേയും പ്രത്യേകിച്ച്  രോഗത്തിന്റെ കാര്യത്തില്‍ വേവലാതിക്കാരനായ  എനിക്ക്  സ്വന്തം അച്ചന് നല്‍കുന്ന വാത്സല്യം പ്രിയ  നല്‍കി.. ഒരു തരത്തില്‍ പറഞ്ഞാല്‍ അതൊക്കെ ഒരു സാന്ത്വനം ആയിരുന്നു. മരുന്നുകള്‍ക്കൊക്കെ അതിര്‍ വരമ്പുകള്‍ ഉണ്ട്. സാന്ത്വനത്തിനാണ് ഞാന്‍ പ്രാധാന്യം കണ്ടിരുന്നത്.. ചെറുപ്പത്തില്‍ വയ്യാതാകുമ്പോള്‍ “ എന്റെ മോന് ഒന്നുമില്ല എന്നും പറഞ്ഞ് നെറ്റിയിലും കവിളിലും തലോടുമായിരുന്നു എന്റെ ചേച്ചി” ആ തലോടല്‍ മതിയായിരുന്നു അസുഖം മാറാന്‍... ഞാന്‍ എന്റെ പല പോസ്റ്റുകളിലും പറഞ്ഞിട്ടുണ്ട്. ഞാന്‍ ചേച്ചി എന്ന് വിളിക്കുന്നത് എന്റെ പെറ്റമ്മയേയാണ്. അങ്ങിനെയാണ് ചെറുപ്പത്തില്‍ വിളിച്ച് ശീലിച്ചിരുന്നത്.

 ഇന്ന് രാംജിയെ കണ്ട് മരുന്ന് വാങ്ങി.. ക്ഷീരഫലം 101, ധന്വന്തരം  101,  ക്ഷീരഗുളീച്ചി എന്നി കാപ്സ്യൂളുകള്‍ ഒരു ആഴ്ചത്തെക്കാണ് എഴുതിയിരുന്നത്, ഇന്നദ്ദേഹത്തെ കണ്ടപ്പോള്‍ ഒരു മാസം തുടര്‍ന്ന് കഴിക്കാന്‍ പറഞ്ഞു. അതനുസരിച്ച് മരുന്ന് വാങ്ങിയിട്ട് കാറെടുക്കാനായി ചെന്നപ്പോള്‍ കാന്റീനില്‍ പരിചയമുള്ള മുഖം കണ്ടു. നമ്മുടെ ഗിരിജ ചേച്ചിയും കടലാശ്ശേരിയിലെ കുട്ടിയും അവിടെ കണ്ടു. തോരാ മഴയില്‍ അന്തരീക്ഷം കുളിരണിഞ്ഞിരുന്നു. ഒരു ചുടു ചായ തന്നു ഗിരിജ ചേച്ചി, അത് കുടിച്ച് കുറച്ച് നേരം അവിടെ ഇരുന്നപ്പോല്‍   ഒരു ഡോക്ടര്‍ കുട്ടിയെ കണ്ടു.. അവളുടെ പ്രാതലും ഉച്ചഭക്ഷണവും കൂടിയായ വെജിറ്റബിള്‍ ബിരിയാണ് വാട്ടിയ ഇലയില്‍ പൊതിഞ്ഞ് അച്ചന്‍ കൊടുന്നുകൊടുത്തത്രെ. പാവം കുട്ടി കാലത്ത് ഒന്നും കഴിക്കാതെയായിരിക്കും വീട്ടില്‍ നിന്നും പോന്നത്..

 ഞാന്‍ ഇങ്ങിനെ നോക്കി നിന്നു. വാഴയില പൊതി തുറക്കുന്നത്, വെജിറ്റബിള്‍ ബിരിയാണിയുടെ മണം എന്റെ നാസികയില്‍ തുളച്ച് കയറി.. ഞാന്‍ വിചാരിച്ചു അവളുടെ ചുണ്ടുകളില്‍ നിന്നും... “ അങ്കിളേ ഒരു ഉരുള കൂടെയിരുന്ന് കഴിച്ചോളൂ....” പക്ഷെ അവള്‍ അങ്ങിനെ പറഞ്ഞില്ല.. അണ്ടി പരിപ്പ് കഴിക്കാതെ മാറ്റി വെച്ചിരിക്കുന്നത് കണ്ടു.  അവള്‍ക്ക് എന്നെപ്പോലെ അണ്ടിപ്പരിപ്പ് അലര്‍ജിയായിരുന്നിരിക്കാം. എനിക്ക് അലര്‍ജി ഇല്ലായിരുന്നെങ്കില്‍ ഞാന്‍ അതെടുത്ത് കഴിക്കുമായിരുന്നു.... ഈ ആശുപത്രിയില്‍ നിന്നും ഇന്റേണ്‍ഷിപ്പിന് വന്നിരുന്ന കുറെ പെണ്‍കുട്ടി ഡോക്ടര്‍മാരെ പരിചപ്പെട്ടിരുന്നു.. വല്ലപ്പോഴും വിളിക്കാനായി  ആരുടേയും ഫോണ്‍ നമ്പര്‍ കിട്ടിയില്ല. എപ്പോള്‍ ഞാന്‍ പോയാലും  രേഷ്മയെ കാണാറുണ്ട്. കുന്നംകുളം പോകുമ്പോള്‍  രേഷ്മയുടെ    വീട്ടില്‍ ചെല്ലാമെന്ന് പറഞ്ഞിട്ടുണ്ട്.. പക്ഷെ മുണ്ടൂര്‍ എത്തിക്കഴിഞ്ഞാല്‍ വിളിക്കാന്‍ ഫോണ്‍ നമ്പര്‍ വേണ്ടെ..? ഉദ്ദേശം സ്ഥലവും അച്ചന്റെ പേരൊക്കെ പറഞ്ഞ് തന്നിട്ടുണ്ട്. ഫോണ്‍ നമ്പര്‍ കണ്ടറിഞ്ഞ് തരേണ്ടേ..? ഞാന്‍ ചോദിച്ചതും ഇല്ല... പ്രിയയുടെ മാത്രം ഫോണ്‍ നമ്പര്‍ ഞാന്‍ ചോദിച്ച് വാങ്ങി.. അസുഖവിവരത്തിന് എപ്പോള്‍ വിളിച്ചാലും പ്രിയയെ കിട്ടും.. പ്രിയ എന്റെ മകളെപ്പോളെ മെലിഞ്ഞൊരു കുട്ടിയാണ്. പ്രസന്നമായ മുഖത്തിലെ നിക്ഷ്കളങ്കമായ പുഞ്ചിരിയാണ് ആ കുട്ടിയുടെ മുതല്‍ക്കൂട്ട്. പഠിച്ച് മിടുക്കിയായി ഉന്നത തലത്തിലെത്തെട്ടേയെന്ന് ഞാന്‍ ആത്മാര്‍ഥമായി വടക്കുന്നാഥനോട് പ്രാര്‍ഥിക്കാറുണ്ട്.

 ഞാനും പണ്ട് കുളശ്ശേരി അമ്പലത്തില്‍ ചിലപ്പോഴൊക്കെ പോകുമായിരുന്നു. ലക്ഷ്മീ നരസിംഹം ആണ് അവിടുത്തെ പ്രധാന പ്രതിഷ്ട. കൂടാതെ കൃഷ്ണനും, ഹനുമാനും പ്രത്യേകം കോവിലുകള്‍ ഉണ്ട്.  അമ്പലനടയിലെ ഉണ്ണ്യേട്ടന്‍ വീട്ടില്‍ പലപ്പോഴും പോയിരുന്നു. ഇപ്പോള്‍ എനിക്ക് വാത രോഗത്തിന്റെ പിടിയിലായപ്പോള്‍ എന്റെ നടത്തം കുറഞ്ഞു, ക്രമേണ അമ്പല ദര്‍ശനങ്ങളും ചുരുങ്ങി.

പണ്ടൊക്കെ ഞാന്‍ എന്റെ കൊക്കാലയിലുള്ള വീട്ടില്‍ നിന്ന് നടക്കാന്‍ ആരംഭിച്ചാല്‍ ആദ്യം വെളിയന്നൂരമ്മയെ വണങ്ങും. പിന്നെ അടുത്ത ഇടമാണ് ഈ കുളശ്ശേരി അമ്പലം, പിന്നെ ചെട്ടിയങ്ങാടി മൂലയിലെ മാരിയമ്മന്‍, അതിന്ന് തൊട്ടടുത്ത   ഭുവനേശ്വരി ദേവി, പിന്നെ തേക്കിന്‍ കാട്ടിലെ ഗണപതി സ്വാമിയേയും മുരുകനേയും വണങ്ങി, വടക്കുന്നാഥനെ തൊഴുത് വീണ്ടും വടക്കേ റൌണ്ടിലെ നീരാഞ്ജലിയിലെ ഭുവനേശ്വരി ക്ഷേത്രത്തില്‍ പോയി, ഭുവനേശ്വരിയേയും, നവഗ്രഹങ്ങളേയുമൊക്കെ തൊഴുത്, പുറത്ത് കടന്ന് വടക്കേച്ചിറ ലക്ഷ്യമായി പോകുമ്പോള്‍ ശ്രീ കൃഷ്ണ ക്ഷേത്രം ഉണ്ട്, അവിടെയും തൊഴുത് പിന്നെ വടക്കേച്ചിറക്കടവിലുള്ള അശോകേശ്വരം ക്ഷേത്രം, പിന്നെ വീണ്ട് കിഴക്കോട്ട് നടന്നാല്‍ സാഹിത്യ അക്കാദമി വഴി തെക്കോട്ട് നടന്നാല്‍ മിഥുനപ്പള്ളി ക്ഷേത്രമായി, അവിടെത്തെ ദേവനെ വണങ്ങി, വീണ്ടും തെക്കോട്ട് നടന്നാല്‍ പാറമേക്കാവ് അമ്പലമായി. അവിടെ അമ്പലത്തില്‍ പ്രവേശിച്ച് ദേവിയെ തൊഴുത് നെറ്റിയില്‍ വലിയ കുറി വരക്കും.

തിരിച്ച് കൊക്കാലക്ക് നടക്കുമ്പോള്‍ പട്ടാളം റോട്ടിലെ മാരിയമ്മന്‍, പോലീസ് സ്റ്റേഷന്റെ അടുത്തുള്ള ഭദ്രകാളി ക്ഷേത്രം, പിന്നെ അവസാനമായി ശക്തന്‍ മാര്‍ക്കറ്റിലെ ഇരട്ടച്ചിറ ശിവ ക്ഷേത്രം, ഇവിടൊക്കെ എന്റെ സാന്നിധ്യം പതിവായിരുന്നു. വയ്യാണ്ടായതോടെ ഇത്രയും സ്ഥലങ്ങള്‍ നടക്കാന്‍ പറ്റാത്ത അവസ്ഥയായി..

എന്റെ വാതരോഗത്തിന് ഉദ്ദേശിച്ച ചികിത്സാ ഫലം കിട്ടിയാല്‍ ഞാന്‍ വീണ്ടും ഈ അമ്പലമുറ്റങ്ങളില്‍ സജീവമാകും.. കൂട്ടത്തില്‍ വെളിയന്നൂരിലെത്തെമ്പോള്‍ ഗിരിജ ചേച്ചിയും അവിടുത്തെ മറ്റ് അന്തേവസികളേയും കാണാനും മറക്കില്ല.

വടക്കുന്നാഥന്‍ തുണക്കട്ടെ...!

nb: please read about HANUMAAN SWAMY here
 http://voiceoftrichur.blogspot.in/2009/06/blog-post.html



+++++++

Tuesday, July 21, 2015

ഇതൊക്കെയാണ് നാട്ട് വൃത്താന്തം.

 മഴ കറുത്തതോടെ കുറേ നാളായി ഞാന്‍ ആക്ടീവ് അല്ല, തന്നെയുമല്ല വാതം മൂര്‍ച്ചിച്ച് ഒരു കിടപ്പ് രോഗിയെപ്പോലെ ആയി. തന്നെയുമല്ല സിസ്റ്റം നോക്കിയിരിക്കാന്‍ വയ്യ. കൂടെ കൂടെയുള്ള തലവേദന.

 ഒരു മിനി നോവലും പിന്നെ കുറച്ച് കൊച്ചു കൊച്ചുതമാശകളും എഴുതി വെച്ചിട്ടുണ്ട്. സമീപ ഭാവിയില്‍ തന്നെ വിളമ്പാം. ആര്‍ക്കെങ്കിലും എന്നെ വേഡ് പ്രോസസ്സിങ്ങിന് സഹായിക്കാമെങ്കില്‍ പറയുക.

 വീടിന്റെ തൊട്ടടുത്ത കടയിലേക്ക് പോലും നടന്ന് പോകാന്‍ വയ്യ. മുറ്റം നിറയെ വെള്ളവും പോക്കറ്റ്  റോഡിലെ ചളിയും വെള്ളവും. ഇന്ന് ഫോണ്‍ ബില്ലടക്കണം, ഓണ്‍ ലൈനില്‍ നോക്കിയപ്പോള്‍ ബില്‍ നമ്പറും തുകയും ശരിയല്ല. അതിനാല്‍ ആരെയെങ്കിലും നോക്കണം സഹായത്തിന്. മഴയത്ത് കാല് നനയാതെ നോക്കേണ്ടതിനാല്‍ ആകെ പ്രശ്നം.. +

വാഹനം എങ്ങിനെയെങ്കില്‍ ഓടിക്കാമെന്നുണ്ട്, പക്ഷെ പാര്‍ക്കിങ്ങ് സ്ഥലമെല്ലാം ചളിയും തുറുവും, അങ്ങിനെ ഉള്ള അവസ്ഥയില്‍ വാഹനം എടുക്കാന്‍ വയ്യ, ഇനി ഓട്ടോയില്‍ പോകണമെങ്കില്‍ മെയില്‍ റോഡിലേക്ക് എത്തണമെങ്കില്‍ കാല് നനയാതെ നിവൃത്തിയില്ല. അപ്പോ‍ള്‍ എന്തുചെയ്യും.

ഇനി ഒരു നിവൃത്തിയുമില്ലെങ്കില്‍ പാറുകുട്ടിയോട് ബില്ലടക്കാന്‍ പറയണം.. ഇന്ത്യയില്‍ നിന്ന് എവിടെ നിന്നടച്ചാലും മതിയല്ലോ.. ഇന്ന് കുട്ടന്‍ മേനോന്‍ വിളീച്ചിരുന്നു, മേനോന്റെ ബില്ലും ഓണ്‍ ലൈനില്‍ കൂടി പോയില്ലത്രെ. കാരണം എന്നെപ്പോലെ തന്നെ. ബില്‍ തുകയും ബില്‍ നമ്പറും ഓണ്‍ ലൈനില്‍ ഈ മാസം ശരിക്കല്ലത്രെ...

ഇതൊക്കെയാണ് നാട്ട് വൃത്താന്തം... എനിക്ക് വയ്യാതായ കാരണം ഇക്കൊല്ലം വടക്കുന്നാഥന്‍ ക്ഷേത്രത്തിലെ ആനയൂട്ട് കാണാനായില്ല, ഫോട്ടോസ് കിട്ടിയില്ല. എന്റെ പെണ്ണ് പോയിരുന്നു, പക്ഷെ അവള്‍ക്ക് പോട്ടം പിടിക്കാനറിയില്ല,അതിനാല്‍ ഞാന്‍ തല്‍ക്കാലം ടിവിയില്‍ കണ്ട് തൃപ്തിയടഞ്ഞു...

 വിശേഷങ്ങള്‍ കൂടുതലുണ്ട് എഴുതാന്‍, പിന്നീടാകാം, എല്ലാ ബ്ലോഗ് വായനക്കാര്‍ക്ക് കര്‍ക്കിടകം ആശംസകള്‍... ഈ വരുന്ന് ആഗസ്ത് 2 ന് തൃശ്ശൂര്‍ അച്ചന്‍ തേവര്‍ അമ്പലത്തില്‍ ആനയൂട്ടും മഹാഗണപതി ഹോമവും ഉണ്ട്. ഏവര്‍ക്കും സ്വാഗതം.

Thursday, July 9, 2015

ധര്‍മ്മസ്സും കായ

 അങ്ങിനേയും ഒരു പുരാണം


ഞങ്ങളുടെ നാട്ടില്‍ - അതായത് എന്റെ സ്വദേശമായ കുന്നംകുളം ചെറുവത്താനിയില്‍ ഇതിനെ അങ്ങിനെയാണ് വിളിക്കുന്നത്, അല്പം പടിഞ്ഞാട്ട് പോയാല്‍ മലബാര്‍ ഏരിയായില്‍ ഓമക്കായയെന്നും വിളിക്കും. ഞാന്‍ ഇപ്പോള്‍ 22 കൊല്ലമായി താമസിക്കുന്ന തൃശ്ശൂര്‍ കൊക്കലയില്‍ പപ്പക്കായ എന്നും,  ആംഗലേയത്തില്‍ പപ്പയാ എന്നുമൊക്കെ പറയുന്നു. ഇവളുടെ ജന്മദേശം മെക്സിക്കോയിലാണ് എന്നാണെന്റെ അറിവ്.

+ ഞാന്‍ ജൂണ്‍ ആദ്യത്തെ ആഴ്ചയില്‍ തുടങ്ങി അവസാനം വരെ തൃശ്ശൂരിലെ ഒരു സ്വകാര്യ ആയുര്‍വ്വേദ ആശുപത്രിയില്‍ രക്തവാതത്തിനുള്ള ചികിസ്തയില്‍ ആയിരുന്നു. വൈകിട്ടും ചിലപ്പോള്‍ കാലത്തും കിഴക്കോറത്ത് ചുമ്മാ റോഡില്‍ കൂടി പോകുന്ന വണ്ടികളെ നോക്കിയിരിക്കുമ്പോള്‍ ഇവളെന്നെ നോക്കി ചിരിക്കാറുണ്ട്.. ഞാന്‍ അങ്ങിനെ ഒരു ദിവസം എന്റെ പഴയ കാലം ഓര്‍ത്തു...

+ പണ്ട് പണ്ട് അതായത് ഒരു 45 കൊല്ലം മുന്‍പ് പാറുകുട്ടിക്ക് മാസക്കുളി തെറ്റി. എന്നോടവള്‍ പരിഭവം പറഞ്ഞു... ഞാന്‍ അവളോടോതി സാരമില്ലടീ...

“നിനക്ക് ഞാന്‍ ധര്‍മ്മസ്സുംകായ പൊട്ടിച്ച് തരാം. അത് പച്ചയോടെ സേവിച്ചാല്‍ നിന്റെ കുളി ഒക്കെ ശരിയാകും...”

അങ്ങിനെ ധര്‍മ്മസ്സുകായ പൊട്ടിച്ച് അവള്‍ തിന്ന് തിന്ന് ഞങ്ങള്‍ക്കെന്നും ഹണിമൂണ്‍ ആയിരുന്നു.... സംഗതി വാസ്തവമാണോ എന്നെനിക്കറിയില്ല, അങ്ങിനെ സംഭവിച്ചിരുന്നു എന്നാണെന്റെ ഓര്‍മ്മ..

“ഇനി അവള്‍ എന്നോട് കള്ളം പറഞ്ഞതാണോ എന്നും അറിയില്ല, എന്നെ പറ്റിക്കാന്‍ അങ്ങിനെ പല സൂത്രപ്പണികള്‍ ഒപ്പിക്കാറുണ്ട്...”

+ ഒരു ദിവസം അവള്‍ വടക്കോറത്ത് തൈര് കടയാനിരുന്നപ്പോള്‍ കുമിളകളായി വന്നിരുന്ന വെണ്ണക്കുട്ടന്മാരെ കൂട്ടിയിട്ട് എനിക്ക് തരും.. മോരിന്റെ പുളിയോട് കൂടിയുള്ള ആ വെണ്ണക്കുട്ടന്മാരെ കഴിക്കാന്‍ വളരെ രസമായിരുന്നു.....

+ ഞാന്‍ ഒരിക്കല്‍ അവളോട് ചോദിച്ചു...

“എന്തിനാ പാറുകുട്ടീ നീയെനിക്ക് എന്നുമിങ്ങനെ കലത്തില്‍ നിന്നും വെണ്ണ തരുന്നത്...”......

”യേയ് പ്രത്യേകിച്ചൊന്നുമില്ല, വൈകുന്നേരം അച്ചമ്മ കമ്പിറാന്തലിന്റെ തിരിതാഴ്ത്തുമ്പോള്‍ ഉണ്ണ്യേട്ടന്‍ എന്റെ പായയിലേക്ക് വരാറില്ലേ....? അതിന് തന്നെ....”

“അമ്പടി കള്ളീ... അതായിരുന്നു കാര്യം അല്ലേ...?”

കാലങ്ങള്‍ കുറെ കഴിഞ്ഞെങ്കിലും ആശുപത്രിയിലെ ധര്‍മ്മസ്സുംകായ കണ്ടപ്പോള്‍ എനിക്കിതൊക്കെ ഓര്‍മ്മ വന്നു.. എന്റെ അച്ചന്‍ സിലോണില്‍ ആയിരുന്നു. വലിയൊരു ഹോട്ടല്‍ ശൃംഗലയുടെ ജെനറല്‍ മേനേജര്‍ ആയിരുന്നു.  അന്ന് അച്ചന്‍ എന്നും രാത്രി അത്താഴത്തിന് മുന്‍പ് വലിയ രണ്ട് സ്ലൈസ് പഴുത്ത പപ്പയാ കഴിച്ചിരുന്നു..

പില്‍ക്കാലത്താണെനിക്ക് മനസ്സിലായത് അത് കോണ്‍സ്റ്റിപ്പേഷന്‍ ഒഴിവാക്കുമെന്ന്.. എനിക്കതറിയാതെ പോയി, ഞാന്‍ ഇപ്പോള്‍ തൃഫലാചൂര്‍ണ്ണമാണ് കഴിക്കുന്നത്. കാരണം എന്നും ഈ ധര്‍മ്മസ്സിനെ കിട്ടില്ലാ എന്നതുതന്നെ..

+എന്റെ തൃശ്ശൂരിലെ വീട്ടില്‍ ഒന്നുരണ്ട് മരം എപ്പോഴും കായ്ച്ച് നില്‍ക്കും, പഴുത്തത് എനിക്ക് കഴിക്കാനും പച്ച സാമ്പാറിലിടാനും പുഴുക്ക് തോരനായും ഒക്കെ സേവിക്കും.

പണ്ടൊക്കെ ഞാന്‍ ഇതിന്റെ തണ്ടും ഇലയും കൊണ്ട് മാലയുണ്ടാക്കി പാറുകുട്ടിയുടെ കഴുത്തില്‍ ഇട്ട് കൊടുക്കാറുണ്ട്. പച്ച തെങ്ങിന്‍ മടലുകൊണ്ട് വീടുണ്ടാക്കി ഞങ്ങള്‍ ചിലപ്പോള്‍ അതില്‍ ഉറങ്ങും ചെറുപ്പത്തില്‍...

അങ്ങിനെ ആയുര്‍വ്വേദാശുപത്രിയിലെ ഈ ധര്‍മ്മസ്സ് പെണ്ണിനെ കണ്ടപ്പോള്‍ എനിക്ക് പലതും തോന്നി.. ഇനിയും വിശേഷങ്ങള്‍ പലതുണ്ട് ഇവളെപ്പറ്റി പറയാന്‍. എന്റെ ബ്ലൊഗര്‍ സുഹൃത്ത്  കുട്ടന്‍ മേനോനും ചില പപ്പായ വിശേഷങ്ങളുണ്ടായിരുന്നു എന്ന് പാവറട്ടിക്കാര്‍ പറഞ്ഞ് കേട്ടിട്ടുണ്ട്...

ഞാനിപ്പോള്‍ ആയുര്‍വ്വേദ ചികിത്സ കഴിഞ്ഞ് വിശ്രമത്തിലാണ് കാണാം
കൂട്ടുകാരേ.... ബൈ ബൈ..
+++++
++++++


Tuesday, July 7, 2015

കുമ്പിളപ്പം

my dreamz
 

ഇതിനെ കുമ്പിളപ്പം എന്നുവിളിക്കുമോ എന്നറിയില്ല.. 4 മണി കാപ്പിക്ക് ഇതുപോലെ രണ്ട് അപ്പം കിട്ടിയാല്‍ കൊള്ളാമെന്നുണ്ട്. 

പെട്ടെന്ന് ഓടിയെത്താന്‍ പറ്റിയ ഇടം രമണി ചേച്ചിയുടെ വീടാണ്.. മറ്റാര്‍ക്കെങ്കിലും ഈ അപ്പം 4 എണ്ണം ഉണ്ടാക്കിത്തരാന്‍ പറ്റുമെങ്കില്‍ പറയുക. ഞാന്‍ പാഞ്ഞെത്താം. 

അജിത ടീച്ചര്‍ ആയാലും വിരോധമില്ല.. 

ജൂലായ് 10 കഴിഞ്ഞാല്‍ പൂങ്കുന്നം അഗ്രഹാ‍രത്തില്‍ ലക്ഷ്മി എത്തും, അതുവരെ കാത്തിരിക്കാന്‍ പറ്റില്ല... എനിക്ക് ഇന്ന് കിട്ടണം, അല്ലെങ്കില്‍ നാളെയായാലും വിരോധമില്ല. ഇനി മറ്റന്നാളായാലും മതി, പക്ഷെ അപ്പോള്‍ കുറച്ചധികം വേണം..ഒരു പത്തോ പതിനഞ്ചോ... 

ഒമാനില്‍ നിന്നും പാറുകുട്ടിമാര്‍ വന്നിട്ടുണ്ട്. ഒരാള്‍ പൂങ്കുന്നത്തും, മറ്റൊരാള്‍ നെല്ലായിലുമാണ്. എവിടെ നിന്നാണെങ്കിലും കുഴപ്പമില്ല, ഞാന്‍ അങ്ങോട്ടെത്താം.

 ഒമാനിലെ വലിയ പാറുകുട്ടി വലിയ വീമ്പിളക്കും, നാട്ടില്‍ വരുമ്പോള്‍ കാണാം, കൂടാം എന്നൊക്കെ, എല്ലാം ചുമ്മാതാണെന്ന് ഇപ്പോള്‍ മനസ്സിലായി.. അവളുടെ അനിയത്തി ലിറ്റില്‍ പാറുകുട്ടി ഈസ് സ്വീറ്റ് എപ്പോഴും.. വന്നാല്‍ വിളിക്കും, കാണും, സ്നേഹം പങ്കിടും..

 വയ്യാതെ കിടക്കുന്നവരെ വീട്ടില്‍ വന്ന് കാണേണ്ടേ, അതല്ലേ മര്യാദ.. വലിയ പാറുകുട്ടി വന്നിട്ട് രണ്ടാഴ്ച കഴിഞ്ഞു, നാളെ തിരിച്ച് പോകും. ഇന്ന് ചെറിയ പാറുകുട്ടി ചേച്ചിയെ കാണാന്‍ നെല്ലായി പോകുന്നുണ്ടെന്ന് പറഞ്ഞിരുന്നു, ഞാന്‍ പോയില്ല. ഇനി വലിയതിനെ തഴയാം. ഉപകാരമില്ലാത്തതിനെ എന്തിന് സുഹൃത്തായി കൊണ്ട് നടക്കുന്നു.. 

ഇനി ഞാന്‍ ഒമാനില്‍ പോകുമ്പോള്‍ ഒരു പക്ഷെ കാണുമായിരിക്കും. അത് ഇനി  അടുത്ത് കാലത്തൊന്നും ഉണ്ടാകുമെന്ന് തോന്നുന്നില്ല, എന്റെ ആരോഗ്യം ക്ഷയിച്ച് തുടങ്ങി.

 പാറുകുട്ടിമാര്‍ താമസിക്കുന്ന സ്ഥലത്തിന്നടുത്താണ് ബെല്ലി ഡാന്‍സുള്ള ഹോളി ഡേ ഇന്നും, റെഡിസണ്‍ ഹോട്ടലുകളെല്ലാം.. 

പറഞ്ഞിട്ടെന്തുകാര്യം. യോഗം വേണ്ടേ കൂട്ടുകാരേ...


foto courtsey : google

Sunday, June 28, 2015

കാപ്പി ക്ലബ്ബ്

memoir

എന്റെ നാട്ടുകാരന്‍ സജീവന്റെ കാപ്പി ക്ലബ്ബ് ആണ് ഇത്. തൃശ്ശിവപേരൂര്‍ പഴയ നടക്കാവില്‍. ഇവിടെ നല്ല സ്ട്രോങ് എവിടി ചായ കിട്ടും. തനി നാടന്‍ സ്റ്റൈലില്‍. അന്നന്നുണ്ടാക്കുന്ന പരിപ്പുവടയും, പഴമ്പൊരിയും മറ്റും. വിസ്തരിച്ച് ഇരുന്ന് കഴിക്കാനുള്ള ഇടമൊന്നുമില്ലെങ്കിലും നല്ല ചായ കിട്ടുന്നതിനാല്‍ ഇവിടെ നല്ല തിരക്ക് തന്നെ. കുന്നംകുളം കിഴൂര്‍ ആണ് സജീവന്റെ നാട്, എന്റെ ചെറുവത്താനിയിലുള്ള വീട്ടിലേക്ക് സജീവന്റെ വീട്ടില്‍ നിന്നും ഒരു കിലോമീറ്റര്‍... തൃശ്ശൂരില്‍ പോകുമ്പോള്‍ മറക്കാതെ പോകുക സജീവന്റെ കാപ്പി ക്ലബ്ബിലെക്ക്.. സ്വരാജ് റൌണ്ടിനോട് ചേര്‍ന്നതാണ് ഈ പഴയനടക്കാവ്. തൃശ്ശൂര്‍ പൂരത്തിന് മടത്തില്‍ വരവ് ആരംഭിക്കുന്നത് ഈ പീടികയുടെ ഏതാണ്ട് മുന്നില്‍ നിന്നുമാണ്.. ഞാന്‍ രക്തവാതം പിടിച്ച് കിടക്കുകയാണ് ഒരു മാസമായിട്ട്, അതിനാല്‍ അവിടെ പോയിട്ട് കുറച്ച് നാളായി. ഇനി പോകണം താമസിയാതെ.. എന്റെ ഒമാന്‍ പാറുകുട്ടി വന്നിട്ടുണ്ട്, അവളേയും കൂട്ടി പോകണം അടുത്ത നാളുകളില്‍

Monday, June 22, 2015

രക്തവാതം

ഓര്‍മ്മക്കുറിപ്പ്

 കഴിഞ്ഞ 21 ദിവസങ്ങള്‍ ഞാന്‍ രക്തവാതത്തിനുള്ള ചികിത്സയിലായിരുന്നു.രോഗം ഭേദമായില്ല. ഇനി വരുന്ന 15 ദിവസത്തെ നല്ലരിക്ക [മരുന്ന് കഴിച്ചുള്ള വിശ്രമം] കഴിഞ്ഞാല്‍ ഒരു പക്ഷെ രക്ഷപ്പെടുമായിരിക്കും..

ആയുര്‍വ്വേദക്കാര്‍ ഇതിന് വാതരക്തമെന്നോ രക്തവാതമെന്നോ ഒക്കെ പറയുന്നു. അലോപ്പതിക്കാര്‍ പെരിഫറല്‍ ന്യൂറോപ്പതിയെന്നും മറ്റും വിളിക്കും. വലത് കാല്‍ പാദത്തിന്റെ അസ്ഥികള്‍ നിലത്തുമുട്ടുന്നത് പോലെ തോന്നും, പിന്നെ തരിപ്പും വേദനയും, കോച്ചലും എല്ലാം.. ചെരിപ്പില്ലാതെ നടക്കാന്‍ വയ്യ. മൊസൈക്ക് ഫ്ലോറില്‍ ഒട്ടും പറ്റില്ല, അതൊക്കെയാണ് എനിക്ക് അനുഭവപ്പെടുന്നത്..

ആയുര്‍വ്വേദവും, ഹോമിയോപ്പതിയും, അലോപ്പതിയും ഒക്കെ പരീക്ഷിച്ചു കഴിഞ്ഞ 10 കൊല്ലമായി.. ഈ ചികിത്സക്ക് മുന്‍പേ 2 കൊല്ലം അലോപ്പതി വിഭാഗത്തിലെ ന്യൂറോ ഫിസിഷ്യന്റെ ചികിത്സയിലായിരുന്നു.. വലിയ വേദനയും കഴപ്പുമില്ലാതെ ഇരിക്കുകയായിരുന്നു, പക്ഷെ കാലിന്റെ അടിയിലെ അവസ്ഥയില്‍ മാറ്റമൊന്നും ഉണ്ടായിരുന്നില്ല. അങ്ങിനെ ഇരിക്കുന്ന അവസ്ഥയില്‍ പെട്ടെന്നൊരു ദിവസം കാലില്‍ നീര് വരാന്‍ തുടങ്ങി...

ഡോക്ടര്‍ പറഞ്ഞു അത് കഴിക്കുന്ന മരുന്നുകളുടെ സൈഡ് ഇഫക്റ്റ് ആണെന്ന്, പക്ഷെ മരുന്ന് നിര്‍ത്തിയാല്‍ നീര് ഒരു പക്ഷെ കുറഞ്ഞെന്ന് വരാം, അപ്പോള്‍ കഴപ്പും വേദനയും വീണ്ടും വരും.. അപ്പോള്‍ ഞാന്‍ അദ്ദേഹത്തോട് തല്‍ക്കാലം സുല്ല് പറഞ്ഞ് അടുത്തുള്ള ആയുര്‍വ്വേദ ആശുപത്രിയില്‍ കിടത്തി ചികിസ്തക്ക് വിധേയനായി.. മൊത്തത്തില്‍ ഒരു ശരീരസുഖം ഉണ്ടായതൊഴിച്ചാല്‍ രോഗം ഒട്ടും ഭേദമായില്ല.

ഈ ചുരുങ്ങിയ കാലയളവിലുള്ള ചികിത്സക്ക്  കുറച്ച് രൂപ ചിലവായി. പിന്നെ വീട്ടുകാര്‍ക്ക് എന്നും വരാനും പോകാനുമുള്ള മറ്റുചിലവുകളും.. ആയുര്‍വ്വേദത്തില്‍ വലിയ വിശ്വാസം ആണ് എനിക്ക്, എന്നും തൈലവും കഷായവും ഒക്കെ ആയി ജീവിക്കാന്‍ വലിയ ബുദ്ധിമുട്ടാണെങ്കിലും രോഗം മാറുമെന്ന പ്രത്യാശയിലായിരുന്നു..

ആയുര്‍വ്വേദം സമയമെടുക്കും, എന്നാലും സുഖം കിട്ടാതിരിക്കില്ല.

++++++=======


Thursday, May 28, 2015

പാറുകുട്ടിക്ക് എന്റെ നുണക്കഥകള്‍

MEMOIR [to be edited before printing]


മിനിഞ്ഞാന്ന് ഒരാളെ അന്വേഷിച്ച് പോയപ്പോള്‍ വഴിക്കൊരാള്‍ ചായ ആറ്റുന്നത് കണ്ടു. എനിക്കാണെങ്കില്‍ പതിനൊന്നുമണിക്കൊരു ചായ കുടി ഉണ്ട്. നേരെ കോണിച്ചുവട്ടിലേക്ക് പോയിട്ട് ചായ അടിക്കുന്ന ആളോട് പറഞ്ഞു..

“എനിക്കൊരു ചായ വേണം.. ആ സഞ്ചിയിലുള്ള പഴയ കുതിര്‍ന്ന ചായപ്പൊടി കളഞ്ഞ് പുതിയ പൊടി ഇട്ട് സ്റ്റ്രോങ്ങില്‍ ഒരു ചായ.”

അദ്ദേഹം എന്റെ മുഖത്ത് നോക്കിയിട്ട്”ആരാ അപ്പാ ഈ സായ്പ്പ് എന്ന കൌതുകത്തോടെ..”
പറഞ്ഞതനുസരിച്ച് എനിക്കൊരു സ്പെഷല്‍ ചായ കിട്ടി. നല്ല ഉഷാറുള്ള ചായ. അത് കുടിച്ച ഉന്മേഷത്താല്‍ ഞാന്‍ മറ്റൊരു ഗോവണി കയറി എന്റെ ലക്ഷ്യസ്ഥാനത്ത് എത്തി. എനിക്ക് പുതിയതായൊരു ബിസിനസ്സ് കാര്‍ഡ് അടിക്കണം. ഒരു ഗ്രാഫിക്ക് കമ്പക്കാരനായ എനിക്ക് എങ്ങിനെയെങ്കിലും ഉള്ള ഒരു കാര്‍ഡ് പറ്റില്ല, മറിച്ച് എന്റെ കാര്‍ഡ് കൊടുക്കുമ്പോള്‍ അത് കൈപ്പറ്റുന്ന ആള്‍ക്ക് എന്നെ മനസ്സിലാകണം, തന്നെയുമല്ല ആ കാര്‍ഡില്‍ അല്പം നേരം നോക്കിയിരിക്കണം.

ഞാന്‍ പണ്ടൊരിക്കല്‍ പഴയനടക്കാവിലെ അയ്യപ്പന്റെ അമ്പലത്തില്‍ തൊഴുതുവരുമ്പോള്‍ ഒരു “കാപ്പി ക്ലബ്ബ്” കണ്ടു. അതിന്റെ ഉടമസ്ഥന്‍ സജീവനെ പരിചയപ്പെട്ടു. അദ്ദേഹത്തിന്റെ ബിസിനസ്സ് കാര്‍ഡ് എനിക്കിഷ്ടപ്പെട്ടു.  അദ്ദേഹമാണ് ഞാന്‍ അന്വേഷിച്ചുചെന്ന ഈ റിജീഷ് രാജന്‍ എന്ന ഗ്രാഫിക് ഡിസൈനറെ പരിചയപ്പെടുത്തുന്നത്. റിജീഷിന്റെ പണിപ്പുരയാണ് കുറുപ്പം റോഡില  "sheethal" 

sheethal എന്ന സ്ഥാപനത്തിലെ റി sayippa എന്ന കലാകാരനെ എനിക്കിഷ്ടപ്പെട്ടു. അദ്ദേഹത്തിന്റെ കഴിവുകളെ ഞാന്‍ വിലയിരുത്തി. അങ്ങിനെയാണ് ഞാന്‍ അവിടെ എത്തിപ്പെട്ടത്.. ഒന്നുരണ്ടുദിവസം അവിടെ കയറിയിറങ്ങിയിട്ടും എന്റെ കാര്യം നടന്നില്ല. അതൊക്കെ ഈ ഗ്രാഫിക്ക്  ചന്തയിലെ പതിവാണ്. പെട്ടെന്നങ്ങിനെ ഒരു ക്ലയ്ന്റിനേയും സന്തോഷിപ്പിക്കാന്‍ ഈ വിഷയത്തിനാകില്ല. അതറിയുന്ന എനിക്ക് ഇതിന്റെ കാലതാമസം ഒരു വിഷയമായി തോന്നിയില്ല.

പിന്നെ പ്ലാനിങ്ങില്‍ ഉള്ള ഒരു കുറവ് അവിടെ കണ്ടു.. ഓവര്‍ ലോഡ് വര്‍ക്ക് വരുമ്പോള്‍ ഇത് സ്വാഭാവികമാണ്. അതൊക്കെ ശരിയാക്കാവുന്നതാണ്. ഈ സ്ഥാപനം ഒന്ന് വിപുലീകരിക്കാന്‍ പോകുന്നുണ്ട് എന്ന് റിജീഷ് പറഞ്ഞു. അപ്പോള്‍ റിസപ്ഷന്‍ ഡെസ്കില്‍ ഒരാളെ വെച്ചാല്‍ കാര്യങ്ങള്‍ക്കൊക്കെ മെച്ചപ്പെട്ട സംവിധാനം വരും. അതുവരെ എന്നെപ്പോലെ ഉള്ളവര്‍ക്ക് ക്ഷമിക്കാവുന്നതാണ്.  അദ്ദേഹത്തിന്റെ ചില ക്രിയേഷന്‍സ് ഞാന്‍ കണ്ട് വിലയിരുത്തി. വളരെ നല്ല ഡിസൈനിങ്ങ് കപ്പാസിറ്റി ഉള്ള കുട്ടിയാണ് റിജീഷ്.

അവിടെ ആര്‍ട്ട് ഫിലിം ചെയ്യുന്ന ഒരാളെ പരിചയപ്പെട്ടു. പിന്നെ ഒന്നുരണ്ട് വ്യാപാര സ്ഥാപനങ്ങളുടെ മേധാവികളെ. എല്ലാവരും റിജീഷിന്റെ ഒരു ടച്ചിന് വേണ്ടി കാത്തിരിക്കുന്നു. ഞാന്‍ ബിസിനസ്സ് കാര്‍ഡ് കൂടാതെ മറ്റുചില വര്‍ക്കുകള്‍ നെഗോഷ്യേറ്റ് ചെയ്തുവരുന്നു. ചില ക്ലബ്ബുകളുടെ വര്‍ക്കുകള്‍ അദ്ദേഹത്തിന് ഞാന്‍ കൊടുത്താലോ എന്ന ആലോചന ഉണ്ട്.

ഞാന്‍ അവിടെ നിന്നും ഇറങ്ങി രഞ്ജിനിയുടെ ഹെറിറ്റേജ് റിസോര്‍ട്ടിലേക്ക് പോയാലോ എന്നാലോചിച്ചു. രഞ്ജിനിയെ ഫോണില്‍ വിളിച്ചപ്പോള്‍ അവളെടുത്തില്ല. അതിനാല്‍ അവിടെ പോയില്ല. നേരെ ലുസിയ പാലസ്സില്‍ പോയി ഒരു ചില്‍ഡ് ബീയറും ലൈറ്റ് ലഞ്ചും കഴിച്ച് നേരെ വീട്ടിലേക്ക് പോയിട്ട് നാലുമണി വരെ മൂടിപ്പുതച്ച് കിടന്നുറങ്ങി.

നാലുമണിക്കെണീറ്റ് നോക്കിയപ്പോള്‍ സബിതയുടെ നാലഞ്ച്  മിസ്സ്ഡ് കോള്‍. ഞാന്‍ ആ മണ്ടൂകത്തിനോട് പലതവണ പറഞ്ഞിട്ടുള്ളതാണ് ഞാന്‍ ഉറങ്ങുമ്പോളും, വണ്ടി ഓടിക്കുമ്പോളും, അമ്പലത്തില്‍ ഉള്ളപ്പോളും ഒന്നും ഫോണ്‍ എടുക്കുകയില്ലായെന്ന്. എന്നിട്ടും അവളെന്തിന് ഈ അസമയത്തെല്ലാം വിളിക്കുന്നു.. അവള്‍ക്ക് മാഫി മൊഹ്

ഇന്ന് വൈകിട്ട് ശ്രീ വടക്കുന്നാ‍ഥന്റെ ശ്രീമൂലസ്ഥാനത്ത് ഗോപിയാശാന്റെ  കഥകളി കാണാനായി ഒരുങ്ങി നില്‍ക്കുകയായിരുന്നു. അപ്പോള്‍ ശകുനം മുടക്കാനായി എന്റെ അന്തര്‍ജ്ജനം എന്തോ പറഞ്ഞു. ഞാന്‍ മിനിഞ്ഞാന്ന്  ഗീതച്ചേച്ചിയുടേയും വേണുവേട്ടന്റെയും വീട്ടില്‍ പോയിട്ട്  വാഴക്കന്ന് കൊണ്ടുവന്നിരുന്നു. അത് നടാന്‍ പറ്റിയില്ല. ഞാനും അവളും കൂടി കുഴി ചവറ് ഇട്ട് കരിച്ച് വെച്ചിരുന്നു. ഇന്നെലെ കുമ്മായം വാങ്ങി വെച്ചു. ഒരു പണിക്കാരനെ കിട്ടണം അത് കുഴിച്ചിടാന്‍. എന്നെക്കാളും മിടുക്കുള്ള അവള്‍ക്ക് അത് കുഴിച്ചിട്ടാല്‍ മതി. അതിനും വേണം വാല്യക്കാരന്‍ .. 

അപ്പോള്‍ വാല്യക്കാരനെ തേടി പോയി. ഒരാളെ ശരിയാക്കി വീട്ടിലേക്കയച്ചു. ഇനി ഗോപിയേട്ടന്റെ കഥകളി കാണാന്‍ ഒരു മണിക്കൂര്‍ കഴിയണം.  അമ്പലമുറ്റത്ത് ഇന്നെലെ കണ്ട സാവിത്രി കാത്ത് നില്‍ക്കാമെന്ന് പറഞ്ഞിരുന്നു. അവള്‍ക്ക് ഇന്നെലെ ഞാന്‍ ചുടുകടല വാങ്ങിക്കൊടുത്തിരുന്നു. എനിക്കവള്‍ പകരം ചുടുകാപ്പി വാങ്ങിത്തന്നു. അവള്‍ ഇന്നെലെ എന്നെ അവളുടെ വീട്ടിലേക്ക് ക്ഷണിച്ചിരുന്നു. ഞാന്‍  പോയില്ല. എനിക്കെന്തോ പന്തി കേട് തോന്നി.

ഏതായാലും കഥകളി ആകുന്നതുവരെ സമയം കൊല്ലാന്‍ ഞാന്‍ അച്ചന്‍ തേവരുടെ തിരുമുറ്റത്തേക്ക് പോയി. അവിടെ ദീപാരാധനക്ക് പതിവു പെണ്‍ പട എത്തിയിരുന്നു. ഞാന്‍  സ്റ്റേജ് പെയിന്റടിക്കുന്ന ബിജുവിനോട് കുശലം പറയാന്‍ പോയി. ഈ ശിവക്ഷേത്രത്തില്‍  മിക്ക പണികളും സ്വയം സേവക്ക് സംഘം ചെയ്യും. ഞാനും അതില്‍ സജീവമാണ്. പക്ഷെ പ്രായാധിക്യം മൂലം ഇത്തരം പണികള്‍ എനിക്ക് ചെയ്യാനാവില്ല. അപ്പോള്‍ ഞാന്‍ ബിജുവിന്റെ അടുത്ത് നിന്ന് പെയിന്റെ മിക്സ് ചെയ്യാനും വെള്ളം കോരിക്കൊടുക്കുവാ‍നും മറ്റും നിന്നു.

ഞാന്‍ അവിടെ നിന്ന കാരണം  രണ്ടു വലിയ ചുമരുകള്‍ ബിജു പെയിന്റ് ചെയ്തുതീര്‍ത്തു.. ഞാന്‍ കഥകളിക്ക് പോയിരുന്നിരുന്നെങ്കില്‍ അവന്‍ ബാക്കി വെച്ചേനെ..  എന്നോട് തേവര്‍ പറഞ്ഞു, “കഥകളി ഇനിയും കാണാമല്ലോ, ഈ പയ്യന്റെ കൂടെ നില്‍ക്ക്.”

എനിക്ക് കഥകളി കമ്പമാണ്. കദകളിപ്പദം ആണ്‍ കൂടുതല്‍ ഇഷ്ടം. ഞാന്‍ ആദ്യമായി കഥകളി കാണുന്നത് മസ്കത്തില്‍ നിന്നാണ്‍. എന്റെ അവിടുത്തെ ഫ്ലാറ്റില്‍ വെച്ചാണ്‍ ആദ്യമായി കഥകളിക്കും, കൂടിയാട്ടത്തിനും, തുള്ളനിനും ഒക്കെ റിഹേഴ്സല്‍ നടന്നത്.  ഒരിക്കല്‍ കലാമണ്ഡലം ഗീതാനന്ദന്‍ എന്റെ അഥിതിയായിരുന്നു. എന്റെ വീട്ടില്‍ രാത്രി വന്ന് ഭക്ഷണത്തിന് മുന്‍പ് പാട്ടുപാടി റെക്കോര്‍ഡ് ചെയ്ത്, പിന്നീട് തുള്ളല്‍ ആടി. ഞാന്‍ അപ്പോളെക്കും പകുതി ഉറങ്ങിയിരുന്നു, എന്നാലും കുറെ തുള്ളല്‍ ആസ്വദിച്ചു.

ഞാന്‍ ബിജുവുമായി സൊള്ളുന്നതിന്നിടയില്‍ പെണ്‍ പടയിലെ സരസ്വതി ചേച്ചി, പ്രേമ ചേച്ചി, മീര ചേച്ചി, വത്സലാ ആന്റി എന്നിവരൊക്കെ വന്ന് ബിജുവിനെ പ്രോത്സാഹിപ്പിച്ചു. എല്ലാവരും ദീപാരാധന കഴിഞ്ഞ് പോയി. ഞാനും ബിജുവും മാത്രമായി അമ്പലമുറ്റത്ത്.

കുറച്ച് കഴിഞ്ഞപ്പോളേക്കും തൃപ്പുക തൊഴാന്‍  ആളുകളെത്തിത്തുടങ്ങി. അപ്പോള്‍ സ്വയംസേവകന്‍ സുധി എത്തി. ഞങ്ങള്‍ തമാശ പറയുന്നതിന്നിടയില്‍ ശോഭ അവിടെയെത്തി. അവളെ ഞാന്‍ കുറച്ച് നേരം അവിടെ പിടിച്ചുനിര്‍ത്തി. അവള്‍ക്ക് ഇപ്പോള്‍ ജോലിയില്ലത്രെ. 

ഞാന്‍ അവള്‍ക്ക്  ഒരു പാര്‍റ്റ്ട് ടൈം ജോലി ശരിപ്പെടുത്തി കൊടുക്കാം എന്ന് പറഞ്ഞു. പകരം എനിക്ക് വൈകിട്ട് നല്ല 6 ചുടുചപ്പാത്തി ഉണ്ടാക്കിത്തരാം എന്ന് ഏറ്റിറ്റുണ്ട്.

എനിക്ക് സന്തോഷമായി. ഞാന്‍ ഹൈദരാബാദില്‍ ജീവിച്ചിരുന്ന കാലത്ത് മൂന്നുനേരവും ചപ്പാത്തി കഴിച്ചിരുന്ന വിശേഷം ശോഭയുമായി പങ്കുവെച്ചു. ശോഭയുടെ വീട് അമ്പലത്തിന്  മുന്നിലാണ്. ഞാനാണെങ്കില്‍ എന്നും  ഈ അമ്പലത്തില്‍ പോകുന്ന ആളുമാണ്. അപ്പോള്‍ ചപ്പാത്തി അവള്‍ എനിക്ക് ആലിന്‍ ചുവട്ടില്‍ എത്തിക്കും, അല്ലെങ്കില്‍ പോയി വാങ്ങാമല്ലോ..

അങ്ങിനെ ഞാന്‍ അവിടെ ഏഴേമുക്കാല്‍ മണി വരെ നിന്നകാരണം രണ്ട് വലിയ മതിലുകള്‍ ബിജു പെയിന്റടിച്ച് തീര്‍ത്തു. എന്റെ കഥകളി ഞാന്‍ അവനെ കണ്ട് അസ്വദിച്ചു. 8 മണിക്ക്  മുന്നെ തൃപ്പുക കഴിഞ്ഞിരുന്നു. നല്ല ചുടുശര്‍ക്കരപായസം സേവിച്ച് ഞാന്‍ വീട്ടിലെത്തുമ്പോള്‍  എന്റെ അന്തര്‍ജനം അത്താഴം കഴിച്ചുകഴിഞ്ഞിരുന്നു. അവള്‍ വിചാരിച്ചത്രെ ഞാന്‍ കഥകളി കഴിഞ്ഞുവരുമ്പോള്‍ പാതിര കഴിയുമെന്ന്. ശരിയാ അവളെ പറഞ്ഞ് കാര്യമില്ല. കഥകളിക്ക്  പോയാല്‍ അങ്ങിനെയാണല്ലോ..

കഥകളി കാണാനെത്തിയ സാവിത്രി എന്നെ കാണാതെ വിളിച്ചിരുന്നു. ഞാനവളൊട് ഒരു സൂത്രം പറഞ്ഞ് അങ്ങോട്ട് പോയില്ല. കഥകളി കഴിഞ്ഞാല്‍ ഞാന്‍ അവളെ എന്റെ വണ്ടിയില്‍ അവളുടെ വീട്ടില്‍ കൊണ്ടുപോയി വിടേണ്ടി വരും. അതൊക്കെ ആകെ അങ്കലാപ്പാണ്. അവളുടെ കുറച്ച് മിസ്ഡ് കോള്‍ കണ്ടിരുന്നു, ഞാന്‍ അറ്റന്‍ഡ് ചെയ്തില്ല. നാളെ കാണുമ്പോള്‍ എന്തെങ്കിലും കള്ളം പറയാം.

ഞാന്‍ കുറേ നുണ പറയുന്ന ആളാണെന്നാ  എന്റെ അന്തര്‍ജനം പറയുക. അവള്‍ പറയുന്നതിന്റെ ഒരു ശതമാനം പോലും ഞാന്‍ പറയില്ല.. ഞാന്‍ പണ്ടൊക്കെ ചില നുണകള്‍ പാറുകുട്ടിയോട് പറയാറുണ്ട്. അതെങ്ങിനെയാണെന്നുവെച്ചാല്‍ പാറുകുട്ടിക്ക് എന്റെ നുണക്കഥകള്‍ കേള്‍ക്കാനിഷ്ടമാണ്. അപ്പോള്‍ ഞാന്‍ അങ്ങിനെ വിളമ്പിക്കൊണ്ടിരിക്കും.

“എന്റെ പാറൂട്ട്യേ………….. നീ എവിടെപ്പോയി കിടക്ക്ണ്…….?”

please note that this story was posted in my another blog in a different name. no fotos were included there. bilathippattanam muraliyettan from london and ajithettan from bahrain etc. have read this.

Tuesday, May 19, 2015

അജിത ടീച്ചറുടെ സ്വാഗത പ്രസംഗം

ഇടിവെട്ടി മോഡം കത്തി തന്നെയുമല്ല മദർ ബോര്ടും ഹാര്ഡ് ഡിസ്കും കത്തി , ഞാൻ കുറെ നാളായി ഒന്നും എഴുതാതെ ഇരിക്കുന്നു. ആര്ക്കും ഒരു വേവലാതി ഇല്ല, ഈ പാവത്തിന് ഒരു കമ്പ്യൂട്ടർ വാങ്ങി തരാൻ.
രമണിയും അജിതയും 
ഇന്നേക്ക് പതിനാലു ദിവസം കഴിഞ്ഞു ഞാൻ പണിയൊന്നും ഇല്ലാതെ ഇരിക്കുന്നു. പണി ആയുധം ഇല്ലല്ലോ പിന്നെ എങ്ങിനെ പണിയെടുക്കും . 

കഴിഞ്ഞ ഞായര് നല്ലൊരു ദിവസം ആയിരുന്നു. പ്രിയ സുഹൃത്ത് Dimple Gireesh ന്ടെ മോഹിനിയാട്ടം ഉണ്ടായിരുന്നു തൃശ്ശൂർ സാഹിത്യ അക്കാദമിയിൽ . ചിരകാലമായി ഞാൻ കാത്തിരുന്നതാണ് ഇവളെ കാണാൻ . ഫേസ് ബുക്ക് online സൌഹൃദ സംഗമം ആയിരുന്നു. ഗീത, ഉമ, എന്നിവരുടെ പുസ്തകങ്ങൾ പ്രകാശനം ചെയ്യപ്പെട്ടു. പ്രസ്ഥ കവി കുരീപുഴ ശ്രീകുമാറിനെ ആദരിച്ചു. വേദിയിൽ ജയരാജ്‌ വാരിയർ, മണിലാൽ, വൈഷഖാൻ മാഷ്‌, മുതൽ പേര് ഉണ്ടായിരുന്നു. 
ജെ പി വിത്ത് dimple 

എനിക്ക് ഏറ്റവും ഇഷ്ടമായത് എന്റെ പ്രിയ സുഹൃത്ത് അജിത ടീച്ചറുടെ സ്വാഗത പ്രസംഗം ആയിരുന്നു. അന്നായിരുന്നു ഞാൻ ടീച്ചറെ നേരിൽ കാണുന്നത്. നമ്മളൊക്കെ നാട്ടുകാരല്ലെ എന്നും പറഞ്ഞ് teacher എന്നോട് സൌഹൃദം പങ്കിട്ടു.

അന്ന് അവിടെ രമണി ചേച്ചിയും വന്നിരുന്നു. ഒരുപാട് എഴുത്തുകാരെ അന്ന് നേരിൽ കാണാനായി. എറണാകുളം മീരയും ഉണ്ടായിരുന്നു. പലരെയും അന്നായിരുന്നു ആദ്യം കാണുന്നത്.
vaishakan maastar 

ഞാൻ അവിടെ  അധികം നിന്നില്ല, മറ്റൊരു പരിപാടിക്ക് പോകേണ്ടതിനാൽ ഉച്ചയോട് കൂടി സ്ഥലം വിട്ടു.

please note that there is some issue with malayalam font, so kindly excuse. more detailed post shall be released soon

Wednesday, May 6, 2015

മുട്ടിപ്പലകയിൽ ഇരിക്കുന്ന പാറുകുട്ടി

short story
========

ഉമ്മറപ്പടിയില്‍ ഇരുന്ന് നോക്കുമ്പോള്‍ കാണുന്നത് ഒരുവശത്ത് പോര്‍ച്ചിന്റെ മുകളിലേക്ക് ചാഞ്ഞ് കിടക്കുന്ന കശുമാവ്, താഴെ മുറ്റത്തെ മണല്‍ പരപ്പില്‍ കിടന്നുറങ്ങുന്ന ഇലകളും അവയെ തൊട്ടുരുമ്മി മറ്റുചവറുകളും, തൊട്ടടുത്ത് നില്‍ക്കുന്ന സര്‍വ്വസുഗന്ധിയും, കരയാമ്പൂവും, കിടപ്പുമുറിക്കത്ത് നില്‍ക്കുന്ന സിന്നമണ്‍ മരവും, നേരെ നോക്കിയാല്‍ കാണുന്ന വാഴക്കൂട്ടവും, പടിഞ്ഞാറെ കോണില്‍ കാണുന്ന കിലീറ്റസ്സിന്റെ ബെയ്ത്തും, ഇടത്തേ കണ്‍കോണില്‍ നോക്കിയാല്‍ മതിലിന്നരികിന്മേല്‍ വൃക്ഷം പോലെ പരന്നുകിടക്കുന്ന പതിമുഖവും, പതിമുഖത്തിന്റെ താഴെ മുണ്ട് മേല്പോട്ട് തിരുകി കയറ്റി മുട്ടിപ്പലകയില്‍ ഇരുന്ന് മീന്‍ നന്നാക്കുന്ന പാറുകുട്ടിയും ഒക്കെ ഇന്നെത്തെ എന്റെ ചിന്താവിഷയത്തില്‍ എന്റെ മനസ്സിനെ നൊമ്പരപ്പെടുത്തുന്നു.
[this will be continued shortly] 

ഇടി വെട്ടി മോഡം കത്തിപ്പോയി , അതിനാല 14 ദിവസം കഴിഞ്ഞു തുടര്ന്നെഴുതാം 

Wednesday, April 22, 2015

വടക്കുന്നാഥന്റെ മണ്ണില്‍

MEMOIR

കുറച്ച് നാള്‍ മുന്‍പ് ഞാന്‍ എന്റെ ഗ്രാമമായ ചെറുവത്താനിയെപ്പറ്റി എഴുതാന്‍ തുടങ്ങിയതായിരുന്നു. അത് എഴുതാനുള്ള നിമിത്തമായത് ദുബായിലെ സതീശ് ആയിരുന്നു.. ഞാന്‍ അത് തുടര്‍ന്നെഴുതിയില്ല ഇതുവരെ..

ആ ഗ്രാമത്തില്‍ ജനിച്ചുവളര്‍ന്ന എന്റെ സഹോദരനെ ഊന്നല്‍ കൊടുത്തുംകൊണ്ട് അദ്ധ്യായം 2  തുടര്‍ന്നെഴുതാന്‍ സതീശ് ആവശ്യപ്പെട്ടിരുന്നു. അപ്പോള്‍ സതീശിന് അത് വേറെ ഒരിടത്തെ പ്രസിദ്ധീ‍കരിക്കാനും പറ്റുമെന്ന് പറഞ്ഞു.. എനിക്ക് ആ പോസ്റ്റ് ഇതുവരെ എഴുതിത്തീര്‍ക്കാനായില്ല.. തന്നെയുമല്ല അദ്ധ്യായം 2  ലെ വിവരങ്ങള്‍ ആദ്യം സതീശ് പറയുന്ന ലിങ്കില്‍ മാത്രമേ വരാന്‍ പാടുള്ളൂ എന്നതിനാല്‍ ഞാന്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തേണ്ടതുണ്ട്..

എന്റെ ബ്ലോഗില്‍ ആണെങ്കില്‍ ഞാന്‍ തന്നെ ആണ് പത്രാധിപരും മറ്റെല്ലാവരും... അപ്പോള്‍ സതീശിന് വേണ്ടി ഞാന്‍ എഴുതാം എന്റെ സഹോദരന്‍ വി. കെ. ശ്രീരാമനെ പറ്റി താമസിയാതെ. എന്നിട്ട് എന്റെ ബ്ലോഗില്‍ ലിങ്ക് ഇടാം.. ഞാന്‍ മറ്റുള്ളവര്‍ക്ക് വേണ്ടി എഴുതുമ്പോള്‍ അത് എനിക്കൊരു വരുമാന മാര്‍ഗ്ഗം ആയിരിക്കുമെന്നതില്‍ തര്‍ക്കമില്ല. എന്നിരുന്നാലും എനിക്ക് അതിനൊക്കെ ഉള്ള സമയം ഇല്ല ഇപ്പോള്‍. പക്ഷെ സതീശ് എന്ന വ്യക്തിക്ക് വേണ്ടി എന്റെ വിലപ്പെട്ട കുറച്ചുസമയം ഞാന്‍ വിനിയോഗിക്കാം...

 ജന്മനാട് ചെറുവത്താനിയാണെങ്കിലും ഇപ്പോള്‍ എന്റെ തട്ടകം തൃശ്ശിവപേരൂര്‍ എന്നറിയപ്പെടുന്ന തൃശ്ശൂര്‍ ആണ്.. കഴിഞ്ഞ ഇരുപത് കൊല്ലമായി ഇവിടെ താമസിച്ച് വിലസി ഇപ്പോള്‍ തൃശ്ശൂര്‍ക്കാരനായി...  ലോക്കല്‍ മീഡിയ ചാനലിന്റെ അമരക്കാരനായി കുറച്ച് വര്‍ഷം വിലസിയതിനുശേഷം തൃശ്ശൂര്‍ക്കാര്‍ക്കെല്ലാം എന്നെ സുപരിചിതനായി. തന്നെയുമല്ല ലയണ്‍സ് ക്ലബ്ബ് പ്രവര്‍ത്തനം, ശ്രീ നാരായണ ക്ലബ്ബ്, പ്രോബസ്സ് ക്ലബ്ബ് എന്നീ ക്ലബ്ബുകളിലെ സജീവ പ്രവര്‍ത്തനത്തിലൂടെ ജീവകാരുണ്യ രംഗത്തും ചുവട് പിടിപ്പിക്കാനായി. അങ്ങിനെ ഈ പാവം ജെപി എന്ന തൃശ്ശൂര്‍ക്കാരനെ അല്ലെങ്കില്‍ ഉണ്ണ്യേട്ടന്‍ എന്ന ചെറുവത്താനിക്കാരനെ ജനത്തിന് പ്രിയങ്കരം...

ഏറ്റവും ഒടുവില്‍ ചെയ്ത ജീവകാരുണ്യം കസ്തൂര്‍ബ വൃദ്ധസദനത്തിലെ അമ്മമാര്‍ക്ക് വസ്ത്രദാനം ചെയ്തും കൊണ്ടാണ്. പിന്നെ കുടിവെള്ള പദ്ധതിയുടെ ഭാഗമായി ചില്ലറ പരിപാടികളും.. ഇപ്പോള്‍ അവരുടെ കിണറ്റില്‍ വെള്ളം ഉണ്ടെങ്കില്‍ സദാ സമയവും കെട്ടിടത്തില്‍ വെള്ളം ലഭിക്കുന്ന അന്ത:രീഷം സൃഷ്ടിക്കാനായി...

കൂടാതെ വര്‍ഷത്തില്‍ ഗാന്ധിജയന്തി ഞങ്ങള്‍ ലയണ്‍സ് ക്ലബ്ബ് തലത്തില്‍ അവിടെ ആഘോഷിക്കുന്നു. ഏതാണ്ട് മുപ്പതോ നാല്പതോ അമ്മമാര്‍ക്ക് ഒരു നേരത്തെ ഭക്ഷണവും, മരുന്നും മറ്റു പദാര്‍ഥങ്ങളും, വീല്‍ ചെയര്‍, കട്ടില്‍, കിടക്ക, കമ്പിളി മുതലായവയും നല്‍കി വരുന്നു.. പിന്നെ പലപ്പോഴുമായി അവിടെ വൃക്ഷത്തൈകള്‍ നട്ട് വളര്‍ത്തുന്നു. ഞങ്ങള്‍ നട്ട നെല്ലി മരത്തില്‍ ഇപ്പോള്‍ നിറയെ കായ്കള്‍. ഞങ്ങള്‍ എല്ലാ ഒക്ടോബര്‍ 2 നും അവിടെയെത്തും.  ആയതിനാല്‍ രണ്ട് മൂന്ന് ചില്ലകളിലെ നെല്ലിക്ക ഞങ്ങള്‍ക്കായി അവര്‍ അവിടെ നിര്‍ത്തും.. ഈ എഴുപതുവയസ്സുകാരനായ ഞാന്‍ നെല്ലി മരത്തില്‍ കയറി ശേഷിച്ച നെല്ലിക്കയെല്ലാം പൊട്ടിക്കും. അങ്ങിനെ എല്ലാ ഒക്ടോബര്‍ 2 ഉം ഞങ്ങള്‍ക്ക് മറക്കാനാകാത്ത ദിനമാണ്.

 പണ്ട് പണ്ട് എന്റെ ബാല്യകാലത്ത് തൃശ്ശൂര്‍ പട്ടണത്തില്‍ വരിക എന്നത് എനിക്ക് ഏറ്റവും സന്തോഷമുള്ള ദിവസങ്ങളായിരുന്നു.. അന്ന് ഞാന്‍ ചേച്ചിയുമായാണ് സാധാരണ തൃശ്ശൂര്‍ വരാറ്.. വന്നാല്‍ ആദ്യം തന്നെ KR Biscuit   കമ്പനിയിലെ അമ്പാടി മാമനെ കാണും.. ഷോപ്പിങ്ങിന്നിടയില്‍ അവിടെ ഇടക്ക് പോകും. മാമന്‍ ഞങ്ങള്‍ക്ക് കുടിക്കാന്‍ ചായയും കാപ്പിയും പിന്നെ ചുടുറൊട്ടിയും ബിസ്ക്സ്റ്റും എല്ലാം തരും... വെളുത്ത പുരികങ്ങള്‍ ഉള്ള അമ്പാടി മാമന്‍ ഷര്‍ട്ട് ഇടാറില്ല, വലിയ കുമ്പവയറുമായി കൌണ്ടറില്‍ ഇരിക്കുന്നത് കാണാന്‍ രസമാണ്. എന്റെ അച്ചന്റെ കൂട്ടുകാരനായിരുന്നു അമ്പാടി മാമന്‍. ഞാന്‍ കെ. ആര്‍. മാമന്‍ എന്നാണ് വിളിച്ചിരുന്നത്..

തൃശ്ശൂര്‍ വന്നാല്‍ പത്തന്‍സ് ഹോട്ടലില്‍ കയറി മസാല ദോശ കഴിക്കും, പിന്നീട് ഉച്ചക്ക് കേസിനോ ഹോട്ടലില്‍ നിന്ന് ബിരിയാണിയും ഫ്രൂട്ട്  സലാഡും.. എല്ലാം കഴിഞ്ഞ് നാലുമണിയോട് കൂടി കുന്നംകുളത്തേക്ക് ബസ്സ് കയറുമ്പോള്‍ ഞാന്‍ വിചാരിക്കും ഈ തൃശ്ശൂര്‍ക്കാര്‍ക്കൊക്കെ എന്തൊരു സുഖമാണെന്ന്.. എന്തൊരു വലിയ പട്ടണം, എന്തെല്ലാം വിഭവങ്ങള്‍, പിന്നെ നിറയെ സിനിമാകൊട്ടകയും... ഹാ...!! എനിക്കും ഒരു വീടുണ്ടായിരുന്നെങ്കില്‍ തൃശ്ശൂരില്‍....

 കാലങ്ങള്‍ക്ക് ശേഷം ആ സ്വപ്നം യാഥാര്‍ഥ്യമായി.. ശ്രീ വടക്കുന്നാഥന്റെ തട്ടകത്തില്‍ വീടും കുടുംബവുമായി ഞാന്‍ വര്‍ഷങ്ങളായി ഇവിടെ താമസിക്കുന്നു. പണ്ടൊക്ക് ഞാന്‍ വളരെ സജീവമായിരുന്നു പട്ടണത്തില്‍, വൈകുന്നേരത്തെ സര്‍ക്കീറ്റില്‍ സ്മോളടിയും ഉണ്ടായിരുന്നു...  സ്മോളടിക്കാന്‍ ഞാന്‍ ആരേയും കൂട്ടാറില്ല.. ബാര്‍ കൌണ്ടറിലായിരുന്നു എനിക്ക് കമ്പം. വിദേശത്തും ഞാന്‍ അങ്ങിനെയായിരുന്നു...

ജര്‍മ്മനിയിലെ ഫ്രാങ്ക്ഫര്‍ട്ട് സിറ്റിയിലെ മിക്ക പബ്ബുകളിലും ഞാന്‍ വിലസുമായിരുന്നു ഒരിക്കല്‍..  താമസിച്ചിരുന്ന വീസ് ബാഡനിലെ ഹോട്ടല്‍ ക്ലീയിലും ഞാന്‍ ബാര്‍ കൌണ്ടറില്‍ സ്ഥാനം പിടിച്ചിരുന്നു....  എന്റെ തൃശ്ശൂരിലെ താമസം തൃശ്ശൂര്‍ പൂരപ്പറമ്പില്‍ നിന്നും ഒരു കിലോമീറ്റര്‍ തെക്ക് ഭാഗമായ കൊക്കാലയിലാണ്.. ഞാന്‍ ഇവിടെ വീട് വെക്കുന്ന ഇരുപത് കൊല്ലം മുന്‍പ് ഇവിടെ ജനസാന്ദ്രത കുറവായിരുന്നു. ഇപ്പോള്‍ സിറ്റിയുടെ സിരാ കേന്ദ്രമായി മാറി കൊക്കാല..

ഭഗവാന്റെ കടാക്ഷം മാത്രമാണ് ഈ കൊക്കാലയില്‍ വന്നുപെട്ടത്.. തൃശ്ശൂരില്‍ എല്ലാം തികഞ്ഞ ഒരു ഇടം ഈ കൊക്കാല മാത്രമാണ്. ഏത് പാതിരാത്രിക്കും ഓട്ടോ കിട്ടുമെന്നതാണ് പ്രധാന ആകര്‍ഷണം.. പിന്നെ ശക്തന്‍ ബസ്സ് സ്റ്റാന്‍ഡ്, കേരള ട്രാന്‍സ്പോര്‍ട്ട് ബസ്സ് സ്റ്റാന്‍ഡ്, റെയില്‍ വെ സ്റ്റേഷന്‍, പ്രധാന 6 ത്രീ സ്റ്റാര്‍ ഹോട്ടലുകള്‍, പ്രധാന 3 മള്‍ട്ടി സ്പെഷ്യാലിറ്റി ഹോസ്പിറ്റലുകള്‍.  Bank & ATM,  വെറ്റിനറി ഹോസ്പിറ്റല്‍, കള്ളുകുടിയനായ എനിക്ക് എപ്പോഴും കിട്ടുന്ന ചില്‍ഡ് ഫോസ്റ്റര്‍ ലഭിക്കുന്ന ബെവറേജ് ഷോപ്പ്, ഇംഗ്ലീഷ് - ആയുര്‍വ്വേദ മരുന്നുകടകള്‍, വെളിച്ചെണ്ണ മില്ല്, 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന പെട്രോള്‍ പമ്പും സൂപ്പര്‍മാര്‍ക്കറ്റും, മീന്‍ & പച്ചക്കറി മാര്‍ക്കറ്റ്, ആയുര്‍വ്വേദ ആശുപത്രികള്‍, അമ്പലങ്ങള്‍, കൃസ്ത്യന്‍ - മുസ്ലീം ആരാധനാലയങ്ങള്‍ തുടങ്ങി ഈ കൊക്കാലയില്‍ ഇല്ലാത്തതൊന്നും ഇല്ല.

ഇപ്പോളിതാ പാസ്സ്പോര്‍ട്ട് ഓഫീസും..  പിന്നെ ഇന്‍ കം ടാക്സ്, എക്സൈസ് മുതലായ കാര്യാലയങ്ങളും സമീപത്തുതന്നെ.. എല്ലാ സ്ഥലത്തേക്കും നടന്നെത്താവുന്ന ദൂരത്ത്..

 കുറേശ്ശെ കുറേശ്ശെയായി എഴുതാം. അധികം നേരം സിസ്റ്റം നോക്കിയിരുന്നാല്‍ ഇപ്പോള്‍ തലവേദന ആണ്...
more pictures shall be added later

Sunday, April 12, 2015

മാങ്ങയിട്ട മുരിങ്ങാക്കറി

 സ്വപ്ന സഞ്ചാരം

 ഞാന്‍ ഇന്ന് കാലത്ത് എണീറ്റത് പത്തുമണിക്ക്... 7 മണിക്ക് വിളിക്കാമെന്ന് പറഞ്ഞിരുന്നു ബിലാത്തിപ്പട്ടണം മുരളിയേട്ടന്‍ തിരൂരില്‍ ബ്ലോഗ് സംഗമത്തിലേക്ക്. അദ്ദേഹത്തിന്റെ വിളി കേട്ടില്ല, അപ്പോള്‍ ഞാനങ്ങിനെ ഉറങ്ങിയുറങ്ങി പത്ത് മണിയോടായി.. 

ഇതിനൊക്കെ കാരണം എന്റെ പെണ്ണ് തന്നെയാണ്. എനിക്ക് വയസ്സായി എന്നെക്കൊണ്ട് അവള്‍ക്കൊരു കാര്യവും ഇല്ലാതായപ്പോള്‍ അല്ലെങ്കില്‍ അവള്‍ക്ക് എന്റെ സേവനം വേണ്ടാതായപ്പോള്‍ ഇപ്പോള്‍ അവള്‍ രാത്രി കിടപ്പ് അടുക്കളയിലേക്കാക്കി..അല്ലെങ്കില്‍ അവള്‍ 6 മണിക്ക് ഉണരുമ്പോള്‍ എന്നേയും ഉണര്‍ത്താമായിരുന്നു. 

പണ്ടൊക്കെ ഞായറാഴ്ചയായാല്‍ എന്നെ അഞ്ചര മണിക്ക് എണീപ്പിച്ച് ഒരു കട്ടന്‍ കാപ്പി തന്ന് ചന്തയിലേക്ക് വിടും മീനും, പോര്‍ക്കും, ബീഫും പിന്നെ കാശ് ബാക്കിയുണ്ടെങ്കില്‍ ഉണക്കമീനും മറ്റും വാങ്ങിക്കാന്‍. ഇപ്പോള്‍ വീട്ടില്‍ മീന്‍ കാരനും, പച്ചക്കറിക്കാരനും ഒക്കെ വരാന്‍ തുടങ്ങിയപ്പോള്‍ അവള്‍ എന്നെ വിളിച്ചുണര്‍ത്താറില്ല. എനിക്കാണെങ്കില്‍ അവള്‍ കൂടെ കിടക്കാത്ത കാരണം ഇപ്പോള്‍ സ്വപ്നം കാണല്‍ കൂടി. 

പണ്ട് പണ്ട് പാറുകുട്ടി നാളികേരം അരക്കുമ്പോള്‍ ഞാന്‍ അവളെ പിന്നില്‍ നിന്നും കെട്ടിപ്പിടിക്കാറുണ്ട് ... മുളകരക്കുമ്പോള്‍ ആ അഭ്യാസമൊന്നും നടക്കില്ല, കാരണം ചിലപ്പോള്‍ അവള്‍ എന്നെ തിരിച്ച് കെട്ടിപ്പിടിക്കും, അപ്പോള്‍ ഉണ്ടാകുന്ന അവസ്ഥ അറിയാമല്ലോ...

 ഇന്നെലെ അളിയന്‍ - എനിക്ക് 2 അളിയന്മാരുണ്ട്. അതില്‍ ഇളയവന്‍ ഇപ്പോള്‍ വളരെ മനുഷ്യസ്നേഹിയാണ്. വീട്ടില്‍ എന്ത് പറിച്ചാലും പെങ്ങള്‍ക്ക് കൊടുത്തയക്കും. അങ്ങിനെ ഇന്നെലെ മുരിങ്ങാക്കായും ചക്കയും ഒക്കെ കൊടുത്തയച്ചിരുന്നു. 

ഞാന്‍ കാലത്ത് വൈകിയാണ് എണീറ്റെങ്കിലും കുളിച്ച് കുറി വരച്ച കോലായില്‍ ഫേനും ഇട്ട് പത്രം വായിക്കാനിരുന്നപ്പോള്‍ വീണ്ടുമൊന്ന് മയങ്ങി. മയക്കത്തില്‍ സ്വപ്നം കണ്ടു. മാങ്ങയിട്ട മുരിങ്ങാക്കറി.... നല്ല ഫ്രഷ് നാളികേരം അമ്മിയില്‍ അരച്ച് പച്ചമാങ്ങയിട്ട മുരിങ്ങാക്കറി... ഹാ...!! എന്തൊരു രസകരം... 

എനിക്ക് മിക്സിയില്‍ അരച്ച നാളികേരം ഇഷ്ടമില്ല.. അമ്മിയില്‍ തന്നെ അരക്കണം... ഇന്നാളൊരു കോന്തി പെണ്ണ് ഷൊര്‍ണൂര്‍ റോഡിലാണോ മറ്റോ ആണെന്ന് തോന്നുന്നു താമസം.. എനിക്ക് അമ്മിയില്‍ ചമ്മന്തി അരച്ച് തരാമെന്ന് പറഞ്ഞ് പറ്റിച്ചു.. വടക്കുന്നാഥനില്‍ വന്നിരുന്നു എന്നെ കാണാന്‍, ഉണ്ണിയപ്പം വരിയില്‍ നിന്നും മേടിച്ച് തന്നു. ഔഷധി കാന്റീനില്‍ നിന്നും  നെല്ലിക്കാ ജ്യൂസും ഒക്കെ വാങ്ങിത്തന്നു. പിന്നെ എന്റെ ചിലവില്‍ ഞാന്‍ അവള്‍ക്കും ജ്യൂസും ഹെര്‍ബല്‍ പുട്ടും വാങ്ങിക്കൊടുത്തു. 

സ്നേഹം മൂത്തപ്പോള്‍ വീട്ടിലേക്ക് ക്ഷണിച്ചു. പാറുകുട്ടിക്കഥ വായിച്ച് എനിക്ക് പാറുകുട്ടി അരക്കുന്ന പോലെ മാങ്ങാച്ചമ്മന്തി അരച്ച് തരാമെന്നൊക്കെ പറഞ്ഞ് പറ്റിച്ചു..   അവളുടെ ആഗമനോദ്ദേശ്യം എന്തിനായിരുന്നെന്ന് എനിക്ക് പിടി കിട്ടിയപ്പോള്‍ അവളെന്നെ കാണാന്‍ വരാതെയായി. തന്നെയുമല്ല അവളുടെ അയല്‍ക്കാരിപ്പെണ്ണുമായുള്ള എന്റെ സൌഹൃദത്തില്‍ അവള്‍ അഹങ്കാരിയുമായി. ഇപ്പോള്‍ എന്തായി അവസാനം അവളുമില്ല, അയല്‍ക്കാരിയുമില്ലാതെയായി... 

എന്നാലും ചമ്മന്തി അരച്ച് തരാമെന്ന് പറഞ്ഞ് എന്നെ പറ്റിച്ചവളെ ഞാന്‍ വെറുതെ വിടില്ല..

 അവളെ കണ്ടാല്‍ ഒരു ഉണക്കല്‍ പോലെ ഉണ്ട്.. എന്നാല്‍ ഭാവമോ...? അത് മിക്ക പെണ്ണുങ്ങളുടേയും ഏറെക്കുറെ അങ്ങിനെ... ഇവളുടെ അയല്‍ക്കാരി തന്നെയാണ് ഇവളേക്കാളും ചന്തം. ചന്തമെന്നുപറഞ്ഞാല്‍ മോന്തായം ഒരു കുറുക്കനെപ്പോലുണ്ട്. മോന്തായത്തിന് താഴെ അറബിക്കടല്‍ പോലെ വിശാലമാണ്.. ഹൃദയം ഓക്കെയല്ല. വിശാലമല്ല... ഹൂം ആ അതൊക്കെ പോട്ടെ..... 

പോയി തുലയട്ടെ കുറുക്കനും ഉണക്കലും.. 

 ഞാന്‍ മുരിങ്ങാക്കറി സ്വപ്നം കണ്ട് വീണ്ടും കസേലയിലിരുന്ന് പറങ്കിമാവിന്റെ കാറ്റുകൊണ്ട് ഇരുന്നു. പങ്ക ഓഫാക്കി. ഈ പറങ്കിമാവിനെ കാറ്റിന് വളരെ സുഗന്ധമാണ്. തൃശ്ശൂരിലെ കാറ്റിന് സുഗന്ധം പോരാ. പണ്ട് ഞാന്‍ കുട്ടിക്കാലത്ത് ചേച്ചിയുടെ കൂട് അക്കരക്ക് പോകും. അന്ന് ചാവക്കാടുള്ള “അക്കര” പ്രസിദ്ധമാണ്. നാട് നന്നായപ്പോള്‍ കൂട്ടുങ്ങലില്‍ നിന്നും അക്കരക്ക് വഞ്ചി കിട്ടാതെയായി.  ആ അക്കരയിലെ ചേച്ചിയുടെ മാമന്റെ വീടുണ്ട്. അവിടെ ഞങ്ങള്‍ സ്കൂള്‍ പൂട്ടുമ്പോള്‍ പോകും. 

അവിടെ വീടിനുപിന്നില്‍ കടല്‍ക്കര വരെ വിശാലമായ പറമ്പാണ്.. പറമ്പ് നിറയെ പറങ്കിമാവും.. പറങ്കി മാവ് പൂത്തുനില്‍ക്കുമ്പോള്‍ പറങ്കി സുഗന്ധം വരും. പിന്നെ ഞങ്ങള്‍ ആണ്‍ പിള്ളേര്‍സ് ഈ പറങ്കിമാവിന്റെ കൊമ്പില്‍ കയറിയിരുന്നാണ് ലാട്രീന്‍ വര്‍ക്കുകള്‍ ചെയ്യാറ്... അപ്പോള്‍ ഈ പറങ്കി സുഗന്ധത്തില്‍ കൂടി ഉച്ചയാകുമ്പോള്‍ കരിഞ്ഞ കണ്ടിയുടെ ഗന്ധവും വരും.. മാമ്പൂവിന്റെ സുഗന്ധം ഈ ഗന്ധത്തില്‍ മിക്സായാലും ഓക്കെയായിരുന്നു...

 പണ്ട് മേല്‍ പറഞ്ഞ ഉണക്കല്‍ എനിക്ക് ഒരു ദിവസം മാങ്ങാച്ചമ്മന്തിയുണ്ടാക്കിത്തരാമെന്ന് പറഞ്ഞ് അവളുടെ വീട്ടിലേക്ക് വിളിച്ചു.. അവള്‍ എന്നോട് തേങ്ങ പൊളിക്കാന്‍ പറഞ്ഞ് അടുക്കളയിലേക്ക് പോയി... എനിക്ക് തേങ്ങ പൊളിച്ച് പരിചയമില്ലായെന്നും പറഞ്ഞ് മുങ്ങി. അപ്പോള്‍ അവള്‍ കുമ്പിട്ടിരുന്ന് വെട്ടുകത്തി കൊണ്ട് തേങ്ങ പൊളിച്ച് ചിരകുവാനുള്ള ഏര്‍പ്പാടിലേക്ക് നീങ്ങി.. 

അപ്പോള്‍ ഞാന്‍ പറഞ്ഞു ആ മണ്ഡൂകത്തിനോട്  നാളികേരം കൊത്തുകളായി അമ്മിയിലിട്ട് ചതക്കണം.... അതൊക്കെ ഓക്കെ എന്നുമ്പറഞ്ഞ് അവള്‍ ചമ്മന്തിയരക്കാനുള്ള പരിപാടിയിലേക്ക് നിങ്ങാനിരിക്കുകയായിരുന്നു. അപ്പോള്‍ ഞാന്‍ പറഞ്ഞു “പാറുകുട്ടി ചമ്മന്തിയരക്കുന്നത് ഈ വേഷത്തിലല്ല..  മുട്ടുവരെയുള്ള മുണ്ടും വട്ടക്കഴുത്തുള്ള ജാക്കറ്റും. ജാക്കറ്റിന്നടിയില്‍ ഇതുപോലെയുള്ള എവറസ് കൊടുമുടിയുടെ പോലുള്ള മുലക്കച്ചയൊന്നും പാടില്ല. സാദാ കച്ചയിട്ട്, അല്ലെങ്കില്‍ കച്ച കെട്ടിയില്ലെങ്കിലും വേണ്ട...” 

ഇതൊക്കെ കേട്ടപ്പോള്‍ അവള്‍ക്കൊരു വിമ്മിട്ടം.....”എനിക്ക് വട്ടക്കഴുത്തുള്ള ജാക്കറ്റൊന്നും ഇല്ല. കച്ച അഡ്ജസ്റ്റ് ചെയ്യാം...." എന്തിനു പറേണൂ ഞങ്ങള്‍ തമ്മില്‍ കശപിശ പറഞ്ഞ് ചമ്മന്തി അരക്കുമ്പോളേക്കും വീട്ടില്‍ വിരുന്നുകാര്‍ വന്ന് പ്രോഗ്രാം ചളിപിളിയായി...

 ഇന്നാളൊരു ദിവസം ഞങ്ങള്‍ കുടുംബക്കാര്‍ ഒരിടത്ത് ഒത്തുകൂടി.. അവിടെ ഏറ്റവും കൂടുതല്‍ മേക്കപ്പോട് കൂടിയ ഒരു അമ്മച്ചി നില്‍പ്പുണ്ടായിരുന്നു.. കൂടിയ ഇടത്ത് തിരക്കുകാരണം ഒരാളെ ഇടിക്കാതെ മറ്റൊരു ഇടത്തേക്ക് പോകാന്‍ കഴിയില്ല.. പ്രധാന പരിപാടി വീതി കുറഞ്ഞ് നീളം കൂടിയ ഒരു മുറിയിലായിരുന്നു.. മുറിയുടെ പിന്നിലേക്കുള്ള അടുക്കള ഭാഗത്തേക്ക് കൂടെ കൂടെ പോകുമ്പോള്‍ മറ്റൊരാളെ തട്ടാതെ പോകാന്‍ പ്രയാസം.. 

അങ്ങിനെ തട്ടിയും മുട്ടിയും പരിപാടി കഴിഞ്ഞ് എല്ലാരും കൂടി അടുത്തുള്ള അമ്പലത്തില്‍ കയറി.. എങ്ങിനെയോ ഈ മുതുക്കി എന്റെ പിന്നില്‍ വന്ന് പെട്ടു.. ഷര്‍ട്ട് അഴിച്ച് കയ്യില്‍ തൂക്കി ഞാന്‍ വിയര്‍ത്ത് കുളിച്ച് ദര്‍ശനം കാത്ത് ലൈനില്‍ നില കൊണ്ടു. അതിന്നിടക്കാണ് മുതുകത്ത് ആരോ കത്തി കൊണ്ട് വരഞ്ഞ പോലെ തോന്നിയത്.. ആദ്യം വിചാരിച്ചു തോന്നലാകുമെന്ന്. തിരിഞ്ഞ് നോക്കാന്‍ പറ്റാത്ത വിധം തിരക്ക്. 

പിന്നെ മുന്നോട്ട് നോക്കി തന്നെ കൈ പിന്നോട്ട് നീക്കി പരതി നോക്കി കത്തിയും പിടിച്ച്  നില്‍ക്കുന്നയാളെ.. അപ്പോളാണ് മനസ്സിലായത് ആ മുതുക്കിയുടെ എവറസ്റ്റ് പോലെ മുനപോലെ ഉന്തി നില്‍ക്കുന്ന മുലക്കച്ചയായിരുന്നു എന്റെ മുതുകത്ത് കുത്തിക്കൊണ്ടിരുന്നത്..  ഞാന്‍ എന്റെ കൈപ്പത്തി മുതുകത്ത് പരത്തിവെച്ചുകൊണ്ട് ഒരുവിധം പുറത്ത് കടന്നു... 

വെള്ളരിക്കാ പോലെ ഞാന്ന് കിടക്കുന്നത് നേരെയാക്കാന്‍ ആ മുതുക്കി ചെയ്തിരുന്ന അഭ്യാസം മറ്റുള്ളവര്‍ക്ക് പാരയായി.... 

 ഞാന്‍ വീണ്ടും കസേരയില്‍ കിടന്ന് പാറുകുട്ടിയെ സ്വപ്നം കണ്ടു.. പാറുകുട്ടി നല്ല വെന്തെണ്ണ തേച്ച് കുളിച്ച് ഈറന്‍ മുടിയോടെ മുട്ടുവരെയുള്ള മല്‍മല്‍ മുണ്ടും വട്ടക്കഴുത്തുള്ള ജാക്കറ്റുമിട്ട് നോന്‍ എവറസ്റ്റ് താങ്ങിയുമായി എന്റെ അടുക്കല്‍ വന്നിരുന്നു.. പച്ച മാങ്ങ തൊലി കളഞ്ഞ് പൂണ്ട് നുറുക്കി പാത്രത്തിലിട്ടു ആദ്യം, എന്നിട്ട് മുരിങ്ങാക്കായ തൊലി ചീകി അതും പാത്രത്തിലിട്ടു. അതിനുശേഷം നാളികേരം ചിരകാനിരുന്നു.. 

ചിരട്ടയിലെ നാളികേരം തരി തരിയായി കിണ്ണത്തില്‍ വീഴുന്നതനുസരിച്ച മറ്റെന്തോ എവിടേയോ തുള്ളിച്ചാടിയിരുന്നു.. തുള്ളിച്ചാട്ടം നിന്നതും കിണ്ണം നിറയെ ചിരകിയ നാളികേരം നിറഞ്ഞു..  വിറകടുപ്പില്‍ ഇന്നെലെ മയക്കിയ മണ്‍ കലത്തില്‍ പരിപ്പ് വേവിക്കാന്‍ ഇട്ടു. ചിരകിയ നാളികേരം  അമ്മിയില്‍ അരക്കാനായി പോയി. 

അമ്മിക്കഭിമുഖമായി ഞാന്‍ ഒരു കാല്‍ മറ്റേ കാലിന് തൂണ് കൊടുത്ത് നിന്നു... നാളികേരം അരക്കാനായി അമ്മിക്കുഴ നീങ്ങുമ്പോള്‍ ആ നാദലയത്തില്‍ രണ്ടാളുകള്‍ നൃത്തം വെക്കാന്‍ തുടങ്ങി..   പരിസരം മറന്ന് ഞാന്‍ ആ നൃത്തത്തില്‍ ലയിച്ചു....

നിമിഷങ്ങള്‍ക്കകം മൂക്കില്‍ മുരിങ്ങാ‍ക്കറി താളിക്കുന്നതിന്റെ മണം വന്നടിച്ചു.. ഹാ.............!!! എന്തൊരു രുചി...

കൈ കുത്തരിയുടെ ചോറില്‍ ചൂടുള്ള ആവി പറക്കുന്ന മുരിങ്ങാക്കറി പാറുകുട്ടി വിളമ്പി തന്നു. ഞാന്‍ ഉണ്ണുന്നതും കണ്ട് അവള്‍ മുട്ടിപ്പലകയില്‍ ഇരുന്നു എന്നേയും നോക്കി ഇമ വെട്ടാതെ..




Friday, April 3, 2015

ചെറുവത്താനി - എന്റെ ഗ്രാമം

ദുബായില്‍ നിന്നും സതീശ് ചോദിക്കുന്നു "എന്താ ജേപ്പിച്ചേട്ടന്‍ സ്വന്തം ഗ്രാമമായ ചെറുവത്താനിയെപറ്റി ഒന്നും എഴുതാത്തത്...?” അത് കേട്ടപ്പോള്‍ എനിക്ക് മനസ്സിലായി അദ്ദേഹം എന്റെ ബ്ലൊഗിലുടനീളം സഞ്ചരിച്ചിട്ടില്ലെന്ന്..
my friend satheesh in dubai

ഞാന്‍ ചെറുവത്താനിയും അവിടുത്തെ എരുകുളവും തേവര്‍ അമ്പലവും വടുതല സ്കൂളും പുഞ്ചപ്പാടവും പുത്തന്‍ തോടും അയ്യപ്പന്‍ കാവും എന്റെ പാറുകുട്ടിയും എല്ലാം എല്ലാം എന്റെ കഥകളില്‍ നിറപ്പകിട്ടോട് കൂടി അവതരിപ്പിച്ചിട്ടുണ്ട്.. അതൊന്നും സതീശ് കണ്ട് കാണില്ല..

ഇന്ന് വാട്ട്സ് ആപ്പില്‍ കൂടി ചോദിക്കുന്നു എന്താ ശ്രീരാമേട്ടനെക്കുറിച്ച് എഴുതാത്തതെന്ന്. സ്വന്തം സഹോദരനെ പറ്റി എന്തെഴുതാനാണ്. എങ്കില്‍ തന്നെ അതെഴുതുന്നത് മറ്റാരെങ്കിലും ആകണം. അവനവന്റെ കുടുംബവിശേഷം മറ്റാരെങ്കിലും എഴുതട്ടെ എന്നുപറഞ്ഞ് ഞാന്‍ മുങ്ങി..

ഇനി ചെറുവത്താനി ഗ്രാമത്തിനെ പറ്റി  എഴുതുമ്പോള്‍ രണ്ട് വരിയില്‍ ശ്രീരാമനെ ചേര്‍ക്കാം... ഞാന്‍ ജനിച്ച ഗ്രാമമായ ഞമനേങ്ങാട്ട് നിന്നും ചെറുവത്താനിയുടെ പടിഞ്ഞാറെ അതിര്‍ത്തിയായ വടുതല സ്കൂളിലേക്ക് നാലഞ്ച് കൊല്ലം മുന്‍പ്  എന്റെ ഈ ബ്ലൊഗിലും തുടര്‍ന്ന് മാതൃഭൂമി ആഴ്ചപ്പതിപ്പിലും എഴുതിയ ഒരു ലേഖനം തന്നെ മതി ചെറുവത്താനി വിശേഷം അറിയാന്‍.

ആ പോസ്റ്റിന്റെ ലിങ്ക് താഴെ കൊടുക്കുന്നു.
 http://jp-smriti.blogspot.in/2009/07/blog-post.html

ഏതായാലും ദുബായ് മണലാരണ്യത്തിലെ സതീശ് എന്ന എന്റെ പ്രിയ സുഹൃത്തിന്നായി ഞാന്‍ ചെറുവത്താനിയെ പറ്റി നാലുവരി എഴുതാം. തൃശ്ശിവപേരൂരിന് 25 കിലോമീറ്റര്‍ പടിഞ്ഞാറുള്ള കുന്നംകുളത്തിന് ഏതാണ് 4 കിലോമീറ്റര്‍ പടിഞ്ഞാറുള്ള ഒരു കൊച്ചുഗ്രാമം ആണ് ചെറുവത്താനി.. മറ്റുഗ്രാമങ്ങളെപ്പോലെ ഈ ഗ്രാമത്തിന് ഇപ്പോഴും ഒരു വികസനം ഇല്ല..

എന്തിനുപറേണൂ ഒരു നല്ല കോഫീഷോപ്പോ, കള്ളുഷോപ്പോ, മരുന്ന് കടയോ, തുണിക്കടയോ, മോഡേണ്‍ സൂപ്പര്‍ മാര്‍ക്കറ്റോ ഈ ഗ്രാമത്തില്‍ ഇല്ല..

പണ്ട് പണ്ട് കല്‍ക്കരി കൊണ്ട് ബസ്സുകള്‍ ഓടിയിരുന്ന ഒരു കാ‍ലം ഉണ്ടായിരുന്നു കേരളത്തില്‍. അന്നും ഈ ചെറുവത്താനിയില്‍ ഒരു കല്‍ക്കരി ബസ്സ് സര്‍വ്വീസ് ഉണ്ടായിരുന്നത്രേ...? കേരളത്തില്‍ വളരെ വിരളം ഗ്രാമങ്ങളില്‍ മാത്രമായിരുന്നു ഇത്തരം ബസ്സ് സര്‍വ്വീസുകള്‍.. ആ സ്ഥിതിക്ക് ഈ ഗ്രാ‍മം വലിയൊരു സിറ്റിയായി വളര്‍ന്ന് കഴിഞ്ഞിരിക്കണം.. പക്ഷെ അത് നടന്നില്ല.. അതായിരുന്നു ആ നാടിന്റെ ശാപം.

ഞാന്‍ പത്താം ക്ലാസ്സില്‍ [1963] പഠിക്കുന്ന കാലത്ത് പോലും ഈ ഗ്രാമത്തില്‍ ഇലക്ട്രിസിറ്റി ഉണ്ടായിരുന്നില്ല. എന്റെ വീടിന്റെ പടിഞ്ഞാറെ കോലായില്‍ വൈകുന്നേരം ഇരിക്കുമ്പോള്‍  അങ്ങ് പടിഞ്ഞാറ് എന്നു പറഞ്ഞാല്‍ അറബിക്കടലിന്നക്കരെ ഒന്നുമല്ല, ഒരു വിളിപ്പാടകലെ ആമിനക്കുട്ടി ടീച്ചറുടെ കോലായില്‍ ഇട്ടിരിക്കുന്ന പച്ച ട്യൂബ് ലൈറ്റ് കണ്ടിട്ട് ഞാന്‍ എന്നും ചോദിക്കും കമ്പിറാന്തലിന്റെ വെളിച്ചത്തില്‍ ചാരുകസേലയിരുന്ന് കൊളമ്പിലുള്ള എന്റെ അച്ചന് കത്തെഴുതുന്ന എന്റെ - ഞാന്‍ ചേച്ചിയെന്ന് വിളിക്കുന്ന എന്റെ അമ്മയോട്...
njaan janichuvalarnna ente tharavaad

”എന്നാ ചേച്ച്യേ... ഇമ്മടെ പെരേലും ട്യൂബ് ലൈറ്റ് തെളിയുക...” ചേച്ചിക്കത് കേട്ടാല്‍ കലിവരും...  “പോയി നാലക്ഷരം പഠിക്കടാ ഹമുക്കേ...........?”  എന്നും പറഞ്ഞ് ചേച്ചി അട്ടഹസിക്കും..

കാരണം ചേച്ചിയും കൊതിച്ചിരുന്നു രാത്രി പങ്കയിട്ട് കിടക്കാനും കോലായില്‍ ട്യൂബ് ലൈറ്റിട്ട് ഇരിക്കാനും...

കുന്നംകുളം അങ്ങാടിയില്‍ കൂടി വൈശ്ശേരി വരെ വരുന്ന വഴികള്‍ വളരെ ഇടുങ്ങിയതായിരുന്നു.. അവിടെത്തെ നസ്രാണികള്‍ അവരുടെ വീടിന്റെ ഉമ്മറത്തെ തന്നെ ഇരുന്നാണ് കച്ചവടം ചെയ്തിരുന്നത്. അതിനാല്‍ റോഡ് വീതി കൂട്ടുന്ന കാര്യത്തില്‍ അവര്‍ പിന്നോക്കമായിരുന്നു.. അവര്‍ക്ക് വെള്ളവും കറണ്ടും എല്ലാം മുന്‍സിപ്പാലിറ്റി വക ലഭിച്ചിരുന്നുതാനും. അതിനാല്‍ അവര്‍ക്ക് മറ്റ് ആഗ്രഹങ്ങളൊന്നും ഉണ്ടായിരുന്നില്ല.

അതിലൂടെ ഉള്ള ഒരേ ഒരു ബസ്സായിരുന്നു ചെറുവത്താനിയില്‍ കൂടി സഞ്ചരിച്ച് വടുതല, ചെമ്മണൂര്‍, ആറ്റുപുറം വഴി പൂഴിക്കള എന്ന ആല്‍ത്തറയില്‍ പോയി ട്രിപ്പ് അവസാനിപ്പിക്കുക..

 കാലത്തെ ചെറുവത്താനിയില്‍ നിന്നും 7.30 മണിക്ക് ഈ ബസ്സ് കുന്നംകുളം വഴി വടക്കാഞ്ചേരിയിലേക്ക് പോകും, തിരിച്ച് വരുന്നത് 11.30, പിന്നെ 3.30 ക്ക് അത് കഴിഞ്ഞ് രാത്രി 7.30 ക്ക് . ഈ ഒരേ ഒരു ബസ്സില്‍ ചെറുവത്താനിക്കാര്‍ എന്റെ ഓര്‍മ്മയില്‍ പത്ത് മുപ്പത് കൊല്ലം തൃപ്തിപ്പെട്ടു.

റോഡിന്റെ വീതി കൂട്ടാതെ ആരും ഈ വഴിക്ക് സര്‍വ്വീസ് നടത്തില്ല എന്ന് ബോധ്യപ്പെട്ടതോടെ ഒരു കൂട്ടം ചെറുപ്പക്കാര്‍ അതിന് വേണ്ടി പ്രയത്നിച്ച്, അങ്ങിനെ ഈ നാട്ടില്‍ കൂടുതല്‍ ബസ്സുകളില്ലായെന്ന ദാരിദ്ര്യം നീക്കി. ഇപ്പോള്‍ കറണ്ടും ബസ്സും വെള്ളവും എല്ലാം വന്നെങ്കിലും നാട് വികസിച്ചിട്ടില്ല.. ആര്‍ക്കെങ്കിലും പെട്ടെന്ന് സോക്കെട് വന്നാല്‍ ഒരു ഡോക്ടറെ കാണാന്‍ കുന്നംകുളത്തേക്കോടണം..  ഇംഗ്ലീഷ് മരുന്നുകടകള്‍ ഇല്ലാത്തതിനാല്‍ അതിനും അടുത്തുള്ള പട്ടണമായ കുന്നംകുളത്തിനെ തന്നെ ആശ്രയിക്കണം..

 എന്റെ ഈ ഗ്രാമത്തില്‍ മനുഷ്യരും മൃഗങ്ങളും ഒരുപോലെ കുളിക്കുന്ന ഒരു കുളം ഉണ്ട്. അതാണ് “എരുകുളം” എന്റെ കഥകളിലുടനീളം കാണാം ഈ കുളം.. വേനല്‍ക്കാലത്ത് കുളിക്കാനായി ആണുങ്ങളും പെണ്ണുങ്ങളും ഇവിടെ തമ്പടിക്കും. പടിഞ്ഞാറെ കടവ് പെണ്ണുങ്ങള്‍ക്കും കിടക്കേ കടവ് ആണുങ്ങള്‍ക്കും അണ്. ഞാന്‍ ഈ കുളത്തില്‍ വെച്ചാണ് നീന്തല്‍ പഠിച്ചത്. വൈകുന്നേരമായാല്‍ ഞാനും രവിയും കുമാരനും കൂടി ഈ കുളം നീന്തി കലക്കി മറിക്കും. എന്നിട്ട് അടുത്തുള്ള ചീരൂസ് കഫേയില്‍ പോയി കൊള്ളിക്കിഴങ്ങും പപ്പടവും ചക്കരക്കാപ്പിയും കുടിച്ചേ വീട്ടിലേക്ക് മടങ്ങൂ... കുമാരനും രവിയും സഹോദരങ്ങളാണ്.. അവര്‍ക്കിടയിലും ഉണ്ട് ഇപ്പോള്‍ ചെകുത്താന്‍.. എല്ലാം ഒരു കാലത്ത് ശരിയാകുമെന്ന് നമുക്ക് പ്രത്യാശിക്കാം..

എരുകുളമെന്ന പോലെ ഒരു സ്ഥലമാണ് ചെറുവത്താനിയുടെ വടക്ക് കിഴക്ക് കിടക്കുന്ന പുഞ്ചപ്പാടം. അവിടെ മഴക്കാലത്ത് വെള്ളം വന്നുമൂടി ഒരു കായല്‍ പോലെ തോന്നിക്കും. മഴക്കാലമായാല്‍ ഞാനും രവിയും കൂടി അവിടെ വഞ്ചി കുത്തിക്കളിക്കാനും ആമ്പല്‍ പൂ പറിക്കാനും പോകുമായിരുന്നു..  ഏതാണ്ട് പതിനൊന്നുമണിയോടെ വീട്ടില്‍ നിന്നും കഞ്ഞികുടിച്ച് പുഞ്ചപ്പാടത്തേക്ക് പോയാല്‍ പിന്നെ മടങ്ങുന്നത് സന്ധ്യയാകുമ്പോളാണ്..

[this post is dedicated to my friend satheesh in dubai]

[this cannot be just kept pending, it takes lotz of time to complete. so i shall continue soon]




Thursday, March 26, 2015

സൌദിയിലെ പെണ്‍കുട്ടി

MEMOIR

കുറച്ച് നാളായി ബ്ലോഗില്‍ എന്തെങ്കിലും കുത്തി നിറച്ചിട്ട്. മനസ്സിന് ഒരു വല്ലായ്മ.. നാട്ടില്‍ കുടുംബത്തിലൊരുവന്‍ എന്റെ സ്വത്ത് തട്ടിയെടുക്കാന്‍ നോക്കുന്നു.. ഇത് എല്ലാ കുടുംബത്തിലും ഉള്ളതാണെങ്കിലും എന്റെ വിഷയം കുറച്ച് കടുത്തുപോയി.. എല്ലാത്തിനും ഒരു പരിഹാരം കാണാന്‍ കഴിയുമെന്ന പ്രത്യാശയില്‍ മനസ്സിനെ ഏകാഗ്രമാക്കാന്‍ സ്വാമി ഭൂമാനന്ദതീര്‍ഥയുടെ പ്രഭാഷണം എന്നെ സ്വാധീനിച്ചിട്ട് കുറച്ച് കാലമായി.. 

മനസ്സിനെ എങ്ങിനെ മനനം ചെയ്യാന്‍ കഴിയുമെന്ന് പണ്ട് സ്വാമി എന്നെ പഠിപ്പിച്ചിരുന്നു. അത് ഇപ്പോഴാണ് എനിക്ക് ബോധ്യപ്പെട്ടത്. പണ്ട്  ഞാന്‍ ദൃശ്യമാധ്യമത്തില്‍ ജോലി ചെയ്തിരുന്ന കാലം സ്വാമിയുടെ പ്രഭാഷണങ്ങള്‍ അഭ്രപാളികളില്‍ ആക്കാറുണ്ടായിരുന്നു.. അതൊക്കെ എന്റെ ജീവിതത്തെ സാരമായി ബാധിച്ചിരുന്നു.. കുറെക്കാലമായി ഞാന്‍ സ്വാമിയെ പണ്ടത്തെപ്പോലെ കാണാറില്ല. പണ്ട് ഞാന്‍ കാലത്ത് ആശ്രമത്തില്‍ പോയാല്‍ വൈകീട്ടെ തിരിച്ച് വീട്ടിലേക്ക് പോകാറുള്ളൂ... അന്ന് എനിക്ക് കാര്യമായി പണിയൊന്നും ഉണ്ടായിരുന്നില്ല. ഓഫീസ് വിട്ടാല്‍ വീട്, വീട് വിട്ടാല്‍ ഓഫീസ് - അതിനപ്പുറം ഒരു ലോകം എനിക്കുണ്ടായിരുന്നില്ല.. 


പക്ഷെ ഇന്ന് ഞാന്‍ അങ്ങിനെയല്ല. എന്റെ സുഹൃദ് വലയം വളരെ വിശാലമാണ്.. എനിക്കൊന്നിനും നേരമില്ല... ഇപ്പോള്‍ പേരക്കുട്ടികളുണ്ട്, അവരെ പരിചരിക്കലും കളിപ്പിക്കലും ഒക്കെ ഒരു രസം തന്നെ. കഴിഞ്ഞ ആഴ്ച നിവിയയെ കാണാന്‍  പുതിയതായി വാങ്ങിയ ഓട്ടോമേറ്റിക്ക് കാറില്‍ എറണാംകുളം പോയി. രണ്ട് ദിവസം താമസിച്ച് തിരിച്ചുപോന്നു.. ഓണ്‍ ലൈന്‍ സുഹൃത്തുക്കളായ മഞ്ജുവിനേയും ഷെറിനേയും കണ്ടു, വളരെ പ്രിയപ്പെട്ടവളായ ഇന്ദുവിനെ കാണാനായില്ല. ഇനി ഇന്ദുവിനെ കാണാനായി മാത്രം ഒരു കൊച്ചിയാത്ര സംഘടിപ്പിക്കണം. ബിനാലെ കാണാനായില്ല. 


ഫോര്‍ട്ട് കൊച്ചിയില്‍ എനിക്കൊരു സുന്ദരി പെണ്ണുണ്ടായിരുന്നു പണ്ട് ഞാന്‍ പത്മ ജങ്ങ്ഷനില്‍ താമസിക്കുന്ന കാലത്ത്. അവളെ കാണണമെന്ന് ഒരു ദിവസം എനിക്ക് തോന്നി... ഞാന്‍ അവളെ ആദ്യമായി കാണുന്നത് 1972 ആയിരുന്നു. അതൊരു വലിയ കഥയായതിനാല്‍ ഇവിടെ വിളമ്പുന്നില്ല. എനിക്ക് ആദ്യമായി ഞണ്ടുകറി ചട്ടിയില്‍ വെച്ച് തന്നവളാണവള്‍. അവളുടെ ഹെറിറ്റേജ് വിളിച്ചോതുന്ന കച്ചയും കവിണിയും ഒരു കാലത്തെ എന്നെ ആകര്‍ഷിച്ചിരുന്നു... ഞാന്‍ അവളിലേക്ക് ഇപ്പോള്‍ ചേക്കേറുന്നില്ല. നമ്മുടെ വിഷയം വേറെ ആണ്.


 ഇന്ന് ഞാനെന്റെ ജന്മനാടായ ഞമനേങ്ങാട്ട് പോയി. മണ്മറഞ്ഞ പരേതാത്മാക്കളെ കണ്ട് ഒരു പിടി മണ്ണ് വാരിയിടാന്‍ എന്റെ തറവാട് ഇപ്പോള്‍ അന്യാധീനപ്പെട്ടു. ഒരു പിടി മണ്ണുപോലും അവശേഷിക്കാതെ അനന്താരവകാശികള്‍ എല്ലാം നശിപ്പിച്ചു... ഞാന്‍ ജനിച്ച വീട് ഇപ്പോള്‍ ഇല്ല എന്ന് സാരം.. മണ്ണുകൊണ്ട് പണിത നാലുകെട്ട്... എല്ലാം പോയി, അല്ലെങ്കില്‍ എല്ലാം നശിപ്പിക്കപ്പെട്ടു.. അമ്പലപ്പുരയും, കരിങ്കുട്ടിയും, പാമ്പിന്‍ കാവും, രക്ഷസ്സും ആരുമില്ല ഇപ്പോള്‍ അവിടെ... 


വീടിനും വീട്ടുകാര്‍ക്കും വേണ്ടി അന്യനാട്ടില്‍ കഷ്ടപ്പെട്ട എന്റെ പിതാവിനെ കാര്യം കഴിഞ്ഞപ്പോള്‍ അദ്ദേഹത്തിന്റെ അമ്മയും അനുജനും കൂടി ഒഴിവാക്കി.... അതൊക്കെ ഇപ്പോള്‍ പഴങ്കഥ. എങ്കിലും മനസ്സിനെ മഥിക്കുന്ന ഒരു പുരാണം തന്നെ... 


നമുക്ക് സൌദിയിലെ പെണ്‍കുട്ടിയിലേക്ക് മടങ്ങാം.. എനിക്ക് ലോകെമെമ്പാടും ഒരു പാട് സുഹൃത്തുക്കളുണ്ട്.. ഓണ്‍ ലൈന്‍ അല്ലെങ്കില്‍ ഇന്റര്‍നെറ്റ് യുഗത്തിന് മുന്‍പ് തന്നെ ഞാന്‍ യുറോപ്പില്‍ സജീവമായിരുന്നു.. സ്വിറ്റ്സര്‍ലണ്ടിലെ റിസര്‍ച്ച് ഡിപ്പാര്‍ട്ട് മെന്റും, ഓസ്ട്രിയായിലെ പേപ്പര്‍ മില്ലുകളും ജര്‍മ്മനിയിലെ ഓഫീസ് സ്റ്റേഷനറി മേഖലയിലുമൊക്കെയായി എന്നെ അറിയാത്തവര്‍ അന്ന് ചുരുക്കം... ഇപ്പോളും ഞാന്‍ പലരുമായി ചങ്ങാത്തം പങ്കുവെക്കുന്നു.. 


ജര്‍മ്മനിയിലെ വീസ്ബാഡന്‍ നഗരത്തില്‍ വ്യവസായ പ്രമുഖരില്‍ ഒരാളാണ് ഹോള്‍ട്ട്സ് കഥാന്‍. അദ്ദേഹത്തെ ഞാന്‍ ഈ വേളയില്‍ ഓര്‍ക്കുന്നു.. എന്റെ ജര്‍മ്മന്‍ സന്ദര്‍ശന വേളയിലെ എന്നെ നൈറ്റ് ക്ലബ്ബിലും ചൂതാട്ടുകേന്ദ്രമായ കാസിനോകളിലും ഒക്കെ അദ്ദേഹം കൊണ്ടുപോകുമായിരുന്നു.. ഞാന്‍ ആദ്യമായി പണം വെച്ച് ചൂതാടിയത് ജര്‍മ്മനിയിലെ വുഡ്സ് നഗരമായ ബാഡന്‍ ബാഡനിലായിരുന്നു... 


ഒരിക്കല്‍ എനിക്ക് അദ്ദേഹം ചൂതാടാന്‍ കുറച്ച് പണം തന്നതും പീ‍ന്നീടെനിക്ക് തന്ന  പണത്തിന്റെ 400 ഇരട്ടി പണം ചൂതാടി കിട്ടിയതുമായ കഥകള്‍ ഞാന്‍ പിന്നീട് പങ്കിടാം.. സംഗതി ഇതൊക്കെ ആണെങ്കിലും എന്റെ ജര്‍മ്മന്‍ ജീവിതത്തില്‍  എന്ന് എആകര്‍ഷിച്ച് 2 വ്യക്തിത്വങ്ങള്‍ ഉണ്ടായിരുന്നു. ഒന്ന് എന്നെപ്പോലെ പൊക്കമുള്ള ഒരു പെണ്ണ്. അവളുടെ  പേരോ മറ്റു വിവരങ്ങളോ ഞാന്‍ ഇവിടെ പറയുന്നില്ല. എന്നെ അ ആദ്യമായി നൈറ്റ് ക്ലബ്ബില്‍ ഡാന്‍സ് ചെയ്യാന്‍ പഠിപ്പിച്ചത് അവളാണ്.. അതുപോലെ വഴിവിട്ട ചില ബന്ധങ്ങള്‍ക്കും.. ഞാന്‍ ഭാവിയില്‍ ഫ്രാങ്ക്ഫര്‍ട്ട് എയര്‍പോര്‍ട്ടില്‍ ഇറങ്ങുമ്പോള്‍ അവളുണ്ടാകും എന്നെ റിസീവ് ചെയ്യാന്‍....


 ജീവിതക്കുറിപ്പുകള്‍ എഴുതുമ്പോള്‍ ഇങ്ങിനെയാണ് വിഷയത്തില്‍ നിന്നും വ്യതി ചലിക്കും.. ഞാന്‍ ഇന്ന് വൈകീട്ട് നടക്കാന്‍ പോകുമ്പോള്‍ കൊന്ന പൂത്ത് നില്‍ക്കുന്നത് കണ്ടു. വിഷുവിന് ഇനിയും ഒരു മാസം ഉണ്ട്. കാലാവസ്ഥാവ്യതിയാനങ്ങളുടെ ഭാഗമായി ഇങ്ങിനെ പലതും സംഭവിക്കുന്നു... ഓരോ ദിവസവും ഓരോ റൂട്ടിലാണ് ഞാന്‍ നടക്കാന്‍ പോകുക.. ഇന്ന് കൊക്കാലയില്‍ നിന്നും കൂര്‍ക്കഞ്ചേരി കീഴ്തൃക്കോവ്, അച്ചന്‍ തേവര്‍ തുടങ്ങിയ അമ്പലങ്ങളുടെ റൂട്ടിലായിരുന്നു. 


എനിക്ക് ചൂടുശര്‍ക്കരപ്പായസം നിവേദിച്ച് കിട്ടുന്ന ഇടത്തൊക്കെ ഞാന്‍ തമ്പടിക്കും.. കീഴ്തൃക്കോവിലെ പായസം അവര്‍ തന്നെ തിന്ന് മുടിക്കുമെന്ന് തോന്നുന്നു, എനിക്ക് ഇതുവരെ കിട്ടിയിട്ടില്ല, അച്ചന്‍ തേവരിലേതാണെങ്കില്‍ അതെന്റെ സ്വന്തം തട്ടകമാണ്. അതിനാല്‍ ചിലപ്പോള്‍  ഒരു കുഞ്ഞുരുളി പായസം ഞാന്‍ തന്നെ കഴിക്കും ഒറ്റക്ക്... ആദ്യം ഒരു കരണ്ടി എടുക്കും, ആലിയലയിലാണ് ഞാന്‍ കഴിക്കുക, പിന്നീട് ആരും ഉരുളിയ ആക്രമിക്കാനില്ലെന്ന് കണ്ടാല്‍ ഞാന്‍ ഉരുളിയെ പ്രണയിക്കും. എന്നിട്ട് ഉരുളി കഴുകി കമിഴ്ത്തും. 


കഴകക്കാര്‍ക്ക് എന്നെ പ്രിയം ആണ്, ഞാന്‍ മാല കെട്ടാനും, പൂജാപാത്രം കഴുകാനും എല്ലാം അവര്‍ക്ക് സഹായമാണ്. പണ്ടൊക്കെ വിറക് കീറാനും നിവേദ്യമുണ്ടാക്കാനുമെല്ലാം ഞാനുണ്ടായിരുന്നു. പണ്ടൊരു പൂജാരിയുണ്ടായിരുന്നു, കൃഷ്ണന്‍ തിരുമേനി, അദ്ദേഹം ഉണ്ടാക്കുന്ന ശര്‍ക്കരപ്പായസം ശബരിമലയിലെ അരവളപ്പായസം പോലിരിക്കും.. ഞാന്‍ ഉരുളി വടിച്ച് തിന്നും. ഹാ....!! 


അങ്ങിനെയൊരു പായസം കഴിച്ച നാളുകള്‍ മറന്നു.  ഇന്ന് നടക്കാന്‍ പോകുന്നതിന്നിടയില്‍ പഴയ സുഹൃത്ത് സതീശിനേയും മകള്‍ നന്ദയേയും, നന്ദയുടെ അമ്മയേയും സഹോദരനേയും ഒക്കെ കണ്ടു, കുറച്ച് നാള്‍ റോഡില്‍ നിന്ന് വര്‍ത്തമാനം പറഞ്ഞു. ഒരു കൊല്ലം മുന്‍പ് ഞാന്‍ അവരെ കണ്ടതെല്ലാം മറന്നിരുന്നു, പക്ഷെ സതീശിന് എല്ലാം ഓര്‍മ്മയുണ്ടായിരുന്നു. അവരുടെ മകള്‍ നന്ദയുടെ മനസ്സിന് പൂര്‍ണ്ണ വളര്‍ച്ചയില്ലാത്തതിനാല്‍ അവര്‍ ദു:ഖത്തിലാണ്. എല്ലാം ഈശ്വരനിശ്ചയം എന്നതില്‍ കൂടുതല്‍ നമുക്ക് ഒന്നും പറയുവാനാവില്ല ഈ വിഷയത്തില്‍.. 


എന്റെ മകളുടെ ആര്‍ക്കിറ്റെക്ചര്‍ ഡിസൈനിങ്ങില്‍ തീര്‍ത്ത ഒരു ഫ്ലാറ്റിലാണ് അവര്‍ താമസിക്കുന്നതിനാല്‍ എനിക്ക് അവരെ കൂടുതല്‍ ഇഷ്ടമായി. ഞാന്‍ എല്ലാവരോടും പറയും, വീട്ടില്‍ വരാം, എങ്കിലും അങ്ങിനെ സംഭവിക്കാറില്ല. ഏതായാലും നന്ദയെ കാണാന്‍  നാളെ തന്നെ പോകണം.. 


കുറേ നാളായി ഒരു ചില്‍ഡ് ബീയര്‍ കുടിച്ചിട്ട്. ഫ്രിഡ്ജ് നിറയെ ഫോസ്റ്റര്‍ ഇരിപ്പുണ്ട്. ഇന്ന് ഒന്നിന് ശാപമോക്ഷം നല്‍കി.. തൃശൂരില്‍ ഇപ്പോള്‍ നല്ല ചൂടാണ്. ഈ ചൂടില്‍ തണുത്ത ഒരു കേന്‍ ബീയര്‍ മൊത്തിക്കുടിക്കാന്‍ ഒരു രസം തന്നെ. കഴിഞ്ഞ ആഴ്ച രഘു വക്കീലിന്റെ കൂടെ ഹോട്ടല്‍ ജോയ്സ് പാലസ്സില്‍ വെച്ച് ഒരു കിങ്ങ് ഫിഷര്‍ ബീയര്‍ കുടിച്ചു. എനിക്ക് ഹോട്ടലിലെ ബാറില്‍ ഇരുന്ന് കഴിക്കാന്‍ ഇഷ്ടമാണ്. അവിടുത്തെ ആമ്പിയന്‍സ് ഞാന്‍ പലപ്പോഴും ഇഷ്ടപ്പെടാറുണ്ട് .


 ഇപ്പോള്‍ വൈകീട്ട് സമയം 9.12 . ഞാന്‍ അത്താഴം കഴിച്ചിട്ട് വരാം.. പരിചാരിക അമ്മാളുകുട്ടിയോട് 5 ചപ്പാത്തിയും മട്ടണ്‍ ചോപ്പ്സും ഉണ്ടാക്കാന്‍ പറഞ്ഞിട്ടുണ്ട്... ബ്രൌസിങ്ങിന്നിടയില്‍ അവളെനിക്ക് മിനിസ്ട്രോണി സൂപ്പ് കൊണ്ടുതന്നു. ബീയര്‍ കുടിക്കുന്നതിന്നിടയില്‍ ഞാന്‍ അത് കഴിച്ചില്ല....


 സൌദിയിലെ പെണ്‍കുട്ടി അവിടെ  റേഡിയോളജിസ്റ്റ് ഡോക്ടറാണ്. ഈ വരുന്ന മണ്‍സൂണില്‍ ഒരു ഫ്ലാറ്റ് വാടക്ക് എടുക്കുന്ന പ്രശനം സംഭാഷണ മധ്യേ അവളോട് ഷെയര്‍ ചെയ്തപ്പോള്‍ അവളുടെ കൊച്ചിയിലെ സര്‍വ്വീസ്ഡ് അപ്പാര്‍ട്ട്മെന്റ് എനിക്ക് ഈ വരുന്ന മണ്‍സൂണിന് തരാമെന്ന് പറഞ്ഞു. എനിക്ക് വിശ്വസിക്കാനായില്ല, പക്ഷെ അത് നടക്കാന്‍ പോകുന്നു.. എനിക്കാരേയും വിശ്വാസമില്ല ഇപ്പോള്‍..  


പണ്ടൊരു ഒമാന്‍ കാരി വാത്തിപ്പെണ്ണ് നാട്ടില്‍ വന്നിട്ട് കാണാമെന്നും മറ്റും പറഞ്ഞ് എന്നെ പറ്റിച്ചിട്ട് അധികം നാളായിട്ടില്ല.. ഇത് അതുപോലെ ആകുമോ എന്ന ആശങ്കയിലായിരുന്നു. പക്ഷെ ഈ കുട്ടി ആ വാത്തിയെപ്പോലെയല്ല. താക്കോല്‍ കിട്ടി. നാളെ അവിടെത്തെ വിശേഷങ്ങള്‍ എഴുതാം... 


എനിക്ക് ഉറക്കം വരുന്നു... നാളെ കാണാം. 


[to be continued]