Saturday, July 27, 2013

സാമ്പാർ വട

memoir

എന്റെ മരുമകൾ സേതുലക്ഷ്മിക്ക് വളരെ നാളത്തെ കാത്തിരിപ്പിനുശേഷം  ഒരു  ബാങ്കിൽ ജോലി കിട്ടി. പോസ്റ്റിങ്ങ്‌ മദിരാശിയിൽ ആയിപ്പോയി.   അവളുടെ കെട്ട്യോനും മകളും കോയമ്പത്തൂരിലും. അവൾ  എന്തായാലും പോകാൻ തീരുമാനിച്ചു.

മകളെ നോക്കൽ ഒരു  വിഷയം  തന്നെ.  സാഹചര്യത്തിൽ കുട്ടിയുടെ  കാര്യം ഏറ്റു . ഞങ്ങൾ അവളെ നോക്കിക്കോളാം എന്നുപറഞ്ഞു.  ഉദ്ദേശിച്ചത് കുട്ടിമാലുവിനെ എന്റെ തൃശ്ശൂരിലെ വീട്ടില് സംരക്ഷിച്ചുകൊള്ളാം എന്നാണ്. പക്ഷെ   അവൾ ധരിച്ചത് ഞങ്ങൾ കോയമ്പത്തൂരിൽ വന്ന് താമസിക്കുമെന്നാണ്. അങ്ങിനെ  ആയാലും വിരോധമില്ല എന്ന് ഞങ്ങൾ അറിയിച്ചു.

ഇനി ഞങ്ങൾക്ക് വയസ്സായാൽ  മക്കളുടെ  കൂടെ നില്ക്കണമല്ലോ. അപ്പോൾ അവള്ക്ക് സമാധാനമായി. അവൾ കോയമ്പത്തൂർ രാമനാഥപുരത്തെ ധന്വന്തരി ക്ഷേത്രത്തിലെ ഹനുമാൻ സ്വാമിയെ  മനസ്സില്  ധ്യാനിച്ചു..... "എനിക്ക് കോയമ്പത്തൂരിലേക്ക് ജോലി  മാറ്റം കിട്ട്യാൽ ഹനുമാൻ സ്വാമിക്ക് വട  മാല കെട്ടാം..."

അത്ഭുതം തന്നെ,  കുറച്ച് ദിവസങ്ങൾക്ക് ശേഷം അവളുടെ  സ്വപ്നം സാക്ഷാത്കരിച്ചു. കോയമ്പത്തൂരിൽ തന്നെ  കിട്ടി  പോസ്റ്റിങ്ങ്‌. അങ്ങിനെ  കഴിഞ്ഞ വെള്ളിയാഴ്ച പൂരോരുട്ടാതി നക്ഷത്രത്തിൽ പിറന്ന സേതുലക്ഷ്മി ഹനുമാൻ സ്വാമിക്ക്  വടമാല നേർന്നു.

ഞാൻ രാവിലെ തന്നെ  അമ്പലത്തിൽ പോയി വടമാല  പ്രസാദം വാങ്ങി.  ഇരുനൂറു രൂപക്ക് ഇത്രമാത്രം വടയോ..? ഞാൻ അമ്പരന്നു.  പ്രസാദത്തിനു നല്ല ചൂടുണ്ടായിരുന്നു. കുറച്ച് ഓഫീസിൽ ഡോക്ടർ പ്രസാദിനും ഡോക്ടർ ഇന്ദുലാലിനും, പാർവതിക്കും, എകാംബരത്തിനും, പപ്പനും  ഒക്കെ കൊടുക്കണം എന്നുണ്ടായിരുന്നു. പക്ഷെ അതൊക്കെ സേതുലക്ഷ്മിയല്ലേ ചെയ്യേണ്ടത് എന്ന നിലപാടിൽ ഞാൻ പ്രസാദം  വണ്ടിയിൽ കൊണ്ടുവെച്ചു.

ഞാൻ അമ്പലത്തിൽ നിന്ന് ഉച്ചഭക്ഷണം കഴിച്ച് വീട്ടിലെത്തിയപ്പോൾ പ്രസാദം കണ്ട് എന്റെ ശ്രീമതി ബീനാകുമാരി അമ്പരന്നു, അവള്ക്ക് സന്തോഷമായി.  വടയിൽ ഉപ്പ് ഇട്ടിട്ടില്ലെങ്കിലും നല്ല  മോരിച്ചൽ ഉണ്ട്, കുരുമുളക് ഉണ്ട്. ഞങ്ങൾ കഴിച്ചു ഭഗവാന്റെ പ്രസാദം. കുട്ടിമാലുവിനും കൊടുത്തു. പത്തെണ്ണം പണിക്കാരി പാപ്പാത്തിക്കും കൊടുത്തു.

എന്നിട്ടും പാത്രത്തിൽ ബാക്കി വടകൾ ധാരാളം. വൈകിട്ട് സേതുവും ജയേഷും ബേങ്കിൽ നിന്ന്  എത്തിയിട്ട് വട പ്രസാദം കണ്ട് സന്തോഷമായി. തണുത്ത വട അവർ  ഹനുമാൻ സ്വാമിയെ സ്തുതിച്ച് കഴിച്ചു, ബാക്കിയുള്ളത് നാളെ പ്രാതലിനായി മാറ്റി  വെച്ചു.

ഞാൻ ബീനാമ്മയോട് പണ്ടത്തെ എന്റെ തിരുവനന്തപുരം ചാല ബസാറിലുള്ള ഗാന്ധി ഹോട്ടലിലെ സാമ്പാർ വട വിശേഷം പങ്കുവെച്ചു. അപ്പോൾ അവള്ക്ക് തോന്നി പ്രാതലിന് സാമ്പാർ  വടയും ആകാം എന്ന്.

ഗാന്ധി  ഹോട്ടലിൽ ഞാൻ താമസിച്ചിരുന്നത് ഏതാണ്ട് നാൽപത് കൊല്ലം മുൻപാണ്. അതായത് എനിക്ക്  ഇരുപത്തഞ്ച് വയസ്സുള്ളപ്പോൾ. ആ കഥ ചുരുക്കി പറയണമെങ്കിൽ തന്നെ രണ്ട് പേജ് വരും,  അതിനാൽ അടുത്ത അദ്ധ്യായത്തി എഴുതാം .

ഉദ്ദിഷ്ട  കാര്യം സാധിക്കണമെങ്കിൽ വരൂ രാമനാഥപുരത്തെ ധന്വന്തരി ക്ഷേത്രത്തിലെ  സ്വാമിയെ കണ്ടു വണങ്ങാൻ - എന്നെ ആ പരിസരത്ത് മിക്കപ്പോഴും കാണാം. ഞാൻ അവിടെ നിന്നാണ് എന്നും ഉച്ചഭക്ഷണം കഴിക്കുന്നത്... അവിടുത്തെ വായു ശ്വസിച്ചാൽ തന്നെ ഒരുവിധം രോഗങ്ങൾക്കെല്ലാം മുക്തി കിട്ടും.

arya vaidya pharmacy [coimbatore] അങ്കണത്തിൽ ആണ്  ഈ ക്ഷേത്രം.

[തുടരും]


Tuesday, July 23, 2013

മാങ്കരയിലേക്ക് ഒരു യാത്ര - ഭാഗം 2


Please see the english  translation at the  bottom


 ഞങ്ങൾ ആദ്യമായി പോയത് രോഗികൾ കിടക്കുന്ന വാർഡുകളിലേക്ക് ആണ്.എന്റെ ഔദ്യോഗിക നിർവഹണം നടത്തേണ്ട ഈ സ്ഥാപനത്തിന്റെ നാമം  Arya Vaidyan P. V Rama Varier Memorial Ayurveda Hospital & AVP Training Academy   എന്നാണ്. ഇത് Arya Vaida Pharmacy [Coimbatore] Ltd - (AVP) ന്റെ ശാഖ  ആണ്.


ഇവിടെ കിടത്തി ചികിത്സ നടത്തുന്ന നിരവധി   വാർഡുകൾ ഉണ്ട്ട്.  പ്രധാനമായും ഇരുപത്തിരണ്ട് മുറികൾ ഉള്ള ഒരു കെട്ടിടം, പത്തിൽ താഴെ മുറികൾ ഉള്ള മറ്റു കെട്ടിടങ്ങൾ, കോട്ടേജുകൾ  അങ്ങിനെ പോകുന്നു സൌകര്യങ്ങൾ . 

എല്ലാ മുറികളും രണ്ട് കട്ടിലും കിടക്കകളും  കൂടി ഉള്ളതാണ്. രോഗികളുടെ സൗകര്യം പോലെ സിംഗിൾ / ഡബിൾ  രീതിയിൽ ഉപയോഗിക്കാവുന്നതാണ് . എല്ലാ മുറികളിലും ഒരു മേശയും രണ്ട് കസേരകളും ഒരു സ്റ്റൂളും, അലമാരയും  ബൈ - സ്റ്റാണ്ടർക്ക് കിടക്കാനുള്ള സൌകര്യവും, ബാത്ത് റൂമിൽ വെസ്റ്റേണ്‍ കമോടും ഇരുപത്തിനാല് മണിക്കൂറും ചൂടുവെള്ളം ലഭിക്കുന്ന സൌകര്യവും ഉണ്ട്.

മുറികളെല്ലാം കൊതുക് കടക്കാത്തവിധം നെറ്റ് അടിച്ചിട്ടുണ്ട്.  ഇനി രോഗികള്ക്ക് റെപ്പല്ലർ ഉപയോഗിക്കണമെങ്കിൽ  കൂടുതൽ  പണം  നൽകിയാൽ ലഭിക്കുന്നതാണ്. കുടിക്കാൻ മരുന്ന് വെള്ളം  സൌജന്യമായി ലഭിക്കുന്നു.


ഇവിടെ ഡോക്ടർ പ്രാർത്ഥ സാരഥി ആണ്  മെഡിക്കൽ ഓഫീസർ. അദ്ദേഹത്തോടൊപ്പം  ഡോക്ടർ വർഷയും മറ്റു ഡോക്ടർമാരും ഉണ്ട്. 

 ഇവിടെ ചികിത്സ  കൂടാതെ പഠനവും ഉണ്ട്. DIPLOMA IN AYURVEIDC HEALTH CARE ASSISTANCE [recongnized by  Bharathiar  University] ഇത്തരത്തിൽ ഉള്ള തെറാപ്പിസ്ടുമാർക്ക് ഉള്ള ഒരു ഡിപ്ലോമ കോർസ് ഇവിടെ മാത്രമേ ഉള്ളൂ എന്ന്   ഇവർ  അവകാശപ്പെടുന്നു.

ഇവിടെ വിദേശീയർക്കുള്ള ജനറൽ മെഡിസിൻ കോഴ്സുകളും ഉണ്ട്. ഇന്തോനേഷ്യ, ബ്രസീൽ എന്നിവടങ്ങിൽ നിന്ന് വിദ്യാർഥികൾ ചില സീസണുകളിൽ കോഴ്സിന് എത്തുന്നത് സാധാരണമാണ്. 

യോഗ & മേടിറ്റേഷൻ ട്രെയിനിങ്ങും ഉണ്ട്. നൂറുപേർക്കിരികാവുന്ന ഒരു ആംഫി തിയേറ്ററും ഉണ്ട്. സെമിനാറുകൾ, വർക്ക് ഷോപ്പുകൾ എന്നിവ ഇവിടെ സാധാരണമായി അരങ്ങേറുന്നു.

മാങ്കരയുടെ പ്രകൃതി ഭംഗി വിവർണ്ണനാതീതാമാണ്. വനമധ്യത്തിലെന്നപോലെ, ഒരു  ഭാഗത്ത് പാറക്കെട്ടുകളുള്ള   വനം, മറ്റൊരു ഭാഗത്ത് മരങ്ങളും സസ്യങ്ങളും  നിറഞ്ഞ ഗ്രാമീണ അന്തരീക്ഷം. 

ഒരു  വിനായക കോവിൽ ആശുപത്രി വളപ്പിൽ ഉയർന്നുവരുന്നു. ഉദാരമതികളിൽ നിന്നുള്ള സംഭാവന കൊണ്ട് മാത്രമാണ് ഇതിന്റെ നിർമാണം. പൂർണമാകാൻ കുറച്ച് പണികൾ കൂടി ഉണ്ട്. ഈയിടെ ഒരു  പറ്റം ആനകൾ അതിന്റെ മുന്നിൽ നിന്ന് നിലയുറപ്പിച്ച് വിനായകന്റെ സാന്നിധ്യം അറിയിച്ചത്രേ. കഴിഞ്ഞ നാൽപത് വർഷത്തിൽ ആദ്യമായാണത്രേ ആനകൾ കാടിറങ്ങി വരുന്നത്. 


ദൈവീകാന്തരീക്ഷം തുളുമ്പുന്ന   പുണ്യഭൂമി പോലെ ഇവിടെ വരുന്ന  ആർക്കും തോന്നിപ്പോകും.  ആനക്കൂട്ടങ്ങളുടെ വരവ് ഒരു ശുഭ ലക്ഷണമായി ഇവിടുത്തുകാർ കരുതുന്നു.

ഉഴിച്ചൽ, പിഴിച്ചൽ, ധാര മുതലായ ആയുർവേദ ചികിൽസക്ക്  വളരെ പ്രസിദ്ധമാണ് ഈ സ്ഥാപനം.

ഞാൻ ഇവിടെ വീണ്ടും പോകുന്നുണ്ട് - കൂടുതൽ വിശേഷങ്ങൾ ഇനിയും എഴുതാം.



Part 2

We first visited the wards where the patients were admitted. The name of this place where I should do my official duty is “Arya Vaidyan P.V Rama Varier Memorial Ayurveda Hospital and AVP training Academy”. This hospital is the branch of “Arya Vaidya Pharmacy (Coimbatore) Ltd”.

There are many wards here where they admit the patients and give treatment to them. A building with 22 rooms is one of the main buildings here. Buildings which have less than 10 rooms, cottages etc are some of the other facilities here. All the rooms have two cots with beds. These cots can be used as both single and double according to patients' needs.

All the rooms have one table, two chairs, one stool, an almirah, facility for the by-standers to lie down, bathrooms with western toilets and pipes which provide hot water all the time.  They have put nets in all the rooms to prevent the mosquitoes from entering the rooms. Also mosquito repellers are plugged in free of  charge.

Medicinal water is available here free. Dr Parathasarathy is the medical officer here. Dr Varsha and other doctors are also with him. Not only treatment but also medical courses are provided here. Diploma In Ayurvedic Health care assistance (recognized by the bharathiar university).

They say that such courses for the therapists are only available here. Here there are courses in short term general medicine and therapy for the foreigners. It is quite normal here that during some seasons students from Indonesia and Brazil come here for doing these courses.

Training in yoga and meditation is also provided here. There is an amphitheatre here where 100 persons can sit. Seminars and workshops are conducted here.

The beauty of Mangara is beyond description. It is like the middle of a forest, one side is full of rocks and the other side is a village area full of trees and plants. One Lord “Vinayaka”  temple is being built on the hospital plot. This temple is built with the contributions received from the patients and villagers. Little more work is left and the inauguration of the temple expected shortly.

They say that recently, a herd of elephants came infront of the temple which is considered as the presence of Lord Vinayaka.  As per their report this is for the first time in the last 40 years that elephants are coming down to the village from the forest.

Anyone who visits this place will feel that this place is full of divinity. The natives of this place consider the Elephants' arrival in  front of the temple as a good sign. This institution is famous for its ayurvedic treatments.

 I am going to revisit this place and write more about it for sure.








Saturday, July 20, 2013

മാങ്കരയിലേക്ക് ഒരു യാത്ര

Please see the english translation at the bottom

അന്നൊരു ശനിയാഴ്ച ആയിരുന്നെന്നാണ്  തോന്നുന്നു. എനിക്ക് സുഖമില്ലായിരുന്നു.  പെട്ടെന്നാണ് ഡോ: ഇന്ദുലാൽ  പറഞ്ഞത്   മാങ്കരയിലേക്ക് പൊകാമെന്ന്. ഞാൻ ഓകെ പറഞ്ഞതും ഡോ : പ്രസാദ് മാങ്കരയിലെ ഡോ: പാർത്ഥസാരഥിയെ  ഫോണിൽ വിളിച്ചുപറഞ്ഞു എന്റെ വരവിനെ പറ്റി.

പിന്നെ ഒന്നും നോക്കിയില്ല ധന്വന്തരി ഭഗവാനെ  മനസ്സിൽ ധ്യാനിച്ച് യാത്രയായി. വഴി മദ്ധ്യേ യാത്രയെ കുറിച്ചും പ്രകൃതി സൌന്ദര്യത്തെ കുറിച്ചും വാചാലനയിരുന്നെങ്കിലും എനിക്ക്  പലതും ശ്രദ്ധിക്കാനായില്ല. പിന്നീട് ഞാൻ തല കുലുക്കിത്തുടങ്ങി. അനാരോഗ്യം ഉണ്ടെങ്കിലും ഒന്നുമില്ലെങ്കിലും ഒരു ഡോക്ടറുടെ കൂടെ ആണല്ലോ യാത്ര.  അതും ഒരു ആശുപത്രിയിലേക്ക്. പിന്നെ  എന്തിനു പേടിക്കണം..?

എന്റെ ഭീതി അതല്ലായിരുന്നു - ഒരു  ഓഫീസ് കൃത്യനിർവഹണത്തിന് പോകുന്ന ഞാൻ അവിടെ എത്തിയിട്ട് സുഖമില്ല എന്ന് പറഞ്ഞാൽ  നാണക്കേടല്ലേ എനിക്കും പിന്നെ അദ്ദേഹത്തിനും.

കോയമ്പത്തൂരിൽ നിന്ന് ഇരുപത്തിരണ്ട് കിലോമീറ്റർ ദൂരം  അട്ടപ്പാടി പോകുന്ന വഴിക്ക് ആനൈക്കട്ടി തടാകം റൂട്ടിൽ ആണ് എനിക്ക്  എത്തിച്ചേരേണ്ട സ്ഥലം. ടൌണിൽ നിന്നും നാലഞ്ച് കിലോമീറ്റർ കഴിഞ്ഞാൽ പിന്നെ അധികം ആൾ താമസമില്ലാത്ത ഗ്രാമപ്രദേശമാണ് - ഇഷ്ടിക  ചൂളകൾ നിറഞ്ഞ്‌ അന്തരീക്ഷം      പൊടിപടലമായി ഒരു  പൊള്യൂട്ടട് ഏരിയ.   എന്നിരുന്നാലും  വലിയ പ്രശ്നം തോന്നിയില്ല.

ചൂളകൾ  കണ്ട് രസിക്കുന്നതിന്നിടയിൽ മാങ്കര   എത്തിയത് അറിഞ്ഞില്ല.  ഹൈവേയിൽ നിന്ന്  ഒരു കിലൊമീറ്റർ കട്ട റോഡ്‌ താണ്ടി എ വി പി കോമ്പ്ലെക്സിൽ എത്തി. പറഞ്ഞറിയിക്കാൻ പ്രയാസം -   അത്രയും മനോഹരമായ ഒരിടം.

അവിടെ എന്നെ കാത്ത് ഡോക്ടർ പാർത്ഥസാരഥി  കാത്ത് നിന്നിരുന്നു.  അവരുടെ അഡ്മിൻ ലെവൽ മെനേജ്മെന്റ് കണ്‍സൽറ്റന്റ് ആണ് ഞാൻ. അവിടെ  ഒരു പ്രോജെക്ടിന്റെ ഭാഗമായാണ് എന്റെ സന്ദർശനം .

അവിടെ കാലുകുത്തിയതോടെ എന്റെ അസ്വസ്ഥതയെല്ലാം മാറി. ഞാൻ ആകെ ഫ്രഷ് ആയ  പോലെ തോന്നി. ഡോക്ടർ പാർത്ഥസാരഥിയുടെ ഓഫീസിൽ അൽപനേരം ഇരുന്നത്തിന് ശേഷം  ഞങ്ങൾ ആശുപത്രിയും കൊമ്പ്ലക്സും ചുറ്റിക്കാണാൻ ഇറങ്ങി.


It was a saturday I guess. I was not well. It was all of a sudden that Dr Indulal  told that we would go to Mangarai. The moment I said ok, Dr Prasad called up Dr Parthasarathy who is also in Mangarai, about my trip to Mangarai. Then I did not think much . I just prayed to lord “dhanwanthari”  and started my journey.

Though Dr Indulal  was talking about our journey and nature's beauty , I could not concentrate on so many things. After some time I started nodding. I thought that although my health was not ok,I was travelling with a doctor and that too to a hospital. Then why should I worry…?!

That was not my fear. My fear was that, I was going for an official purpose. For the same reason, it would be embarassing for me and the doctor as well, if I go there and tell them that I am not well.

The place I want to reach is called “mangarai” which is on  "Anaikatti thadakam" route. About  22kms from Coimbatore, on the way to Attapady. It is a village  which is 4-5 kms from the town area. It is a place where there are no much inhabitants. It is an area polluted by lot of furnaces used for making bricks. But still that was not a big problem.

Since I was immersed in watching the furnaces, I did not notice that we reached Mangarai.  After travelling for one km from the High way we reached AVP complex.

Oh! It is difficult to explain how beautiful this place is. Doctor Parthasarathy was there, waiting for me. I am their Admin level management consultant and visiting this place as part of a project.

The moment I reached there, my illness went away. I started feeling fresh. After sitting in Dr Parthasarathy's office for some time, We stepped out for seeing the hospital and complex.

Dr Parthasarathy is the Medical Officer & Academy In-charge  “Arya Vaidyan P. V. Rama Varier Memorial Ayurveda Hospital & AVP Training Academy”. There are few other doctors too der but Dr. Varsha Santhosh is the Head Incharge.

You can enjoy more information of this place in part 2 which will be published shortly.







[തുടരും]

Sunday, July 14, 2013

എന്റെ വടക്കുന്നാഥാ ഒരു വഴി കാട്ടേണമേ

memoir

എനിക്ക്  വയസ്സ് അറുപത്ത്തിയഞ്ച് കഴിഞ്ഞു . കുറച്ച് ദിവസം മകന്റെ അടുത്ത് പോയി താമസിച്ചാൽ തോന്നും വേഗം തൃശ്ശൂരിലെ വീട്ടിലേക്ക് മടങ്ങണം എന്ന്. ഇവിടെ വന്നാലോ പിന്നെ അങ്ങോട്ട് പോകണമെന്നില്ല . കുറെ കഴിഞ്ഞാൽ  തോന്നും മകളുടെ വീട്ടിലെക്ക് പോകണം എന്ന് . അവിടെ പോയാൽ  തോന്നും മകന്റെ വീട്ടിൽ പോകണം എന്ന്. 

ഇപ്പോൾ കറക്കം എല്ലാം കഴിഞ്ഞ് നാട്ടിലെത്തി. എങ്ങോട്ടും പോകാൻ തോന്നുന്നില്ല - ഈ നിമിഷം  തോന്നുന്നു നാളെ പേരക്കുട്ടി കുട്ടിമാളുവിനെ കാണാൻ വീണ്ടും തമിഴ് നാട്ടിലേക്ക് പോകാൻ - എല്ലാ വയസ്സന്മാരും ഇങ്ങിനെ എന്നെപ്പോലെ ആണോ ...? അതോ എനിക്ക് മാത്രം തോന്നുന്നതാണോ ...ഈ വികാരം..?

വയസ്സായാൽ അല്ലറ ചില്ലറ അസുഖങ്ങളൊക്കെ കാണും അതൊക്കെ കണ്ടില്ല കേട്ടില്ല എന്ന് വിചാരിച്ചാൽ പോലെ...?  എനിക്കത് പറ്റുന്നില്ല - എന്റെ കൂട്ടുകാര് പലരും പോയി. ചിലര് ഈ തിരുവാതിര ഞാറ്റുവേലക്ക്, എന്നെ മാത്രം തനിച്ചാക്കി -  

achan thevar aanayoottu
ഇനി ഇതാ വരുന്നു കര്ക്കിടകം, വടക്കുന്നാഥനിലും പരിസരത്തുള്ള എല്ലാ അമ്പലത്തിലും ആനയുഊട്ടും, മരുന്ന് കഞ്ഞി വിതരണവും. അതൊന്നും അന്യനാട്ടിൽ കാണാനും കുടിക്കാനും കിട്ടില്ലല്ലോ .... ഇക്കൊല്ലം കൂര്ക്കെഞ്ചേരി അച്ചൻ  തേവര് അമ്പലത്തിൽ രാമായണ മാസം മുഴുവനും സൗജന്യ മരുന്ന് കഞ്ഞി വിതരണം ഉണ്ട്ട്. ജൂലായ് പതിനേഴിന് ശ്രീ വടക്കുന്നാഥ ക്ഷേത്രത്തിൽ എഴുപത് ആനകള്ക്ക് ഊട്ട് ഉണ്ട്. 

പിന്നെ നാലമ്പലം യാത്ര. എല്ലാം കർക്കിടകത്തിൽ - എന്റെ കാലിലെ വാത രോഗത്തിന് ഒരു ഉഴിച്ചൽ -പിഴിച്ചൽ എല്ലാം   ചെയ്യണം എന്നുണ്ട് . ഇങ്ങിനെ തെണ്ടി നടന്നാൽ എങ്ങിനെ നടക്കും ഈ സ്വപ്‌നങ്ങൾ എല്ലാം. 
എല്ലാം വേണ്ടെന്നു വെക്കാം . വടക്കുന്നാഥനിലെ ആനയൂട്ട് കാണേണ്ട എന്ന് വെക്കാൻ പറ്റുമോ..?

എന്റെ വടക്കുന്നാഥാ  ഒരു വഴി കാട്ടേണമേ ...?

Thursday, July 4, 2013

ലേന്‍ഡ് റോവര്‍ സുന്ദരി

foto: google
ഇന്നാണ് ഞാന്‍ “ചീരാമുളക്” ബ്ലോഗറുടെ താളുകള്‍ ശരിക്കും പരിശോധിച്ചത്. അവിടെ കണ്ട സയ്യാരകള്‍ എന്റെ മനസ്സലിയിച്ചു, എന്റെ നീണ്ട 22 കൊല്ലത്തെ ഗള്‍ഫ് പ്രവാസി ജീവിതം എന്റെ മനസ്സില്‍ തിരയടിച്ചു.

ഞാന്‍ 1973 ഡിസംബര്‍ 23 ന് അവിടെ എത്തിയപ്പോള്‍ എന്നെ സ്വീകരിക്കാനെത്തിയത് ഒരു ലേന്‍ഡ് റോവര്‍ ആയിരുന്നു. പിന്നെ അവനെ എനിക്ക് ഉപയോഗിക്കാന്‍ തന്നു. കൂട്ടത്തില്‍ ഒരു മിനി മോക്കും, പിന്നെ വെള്ളിയാഴ്ച സവാരിക്ക് ഒരു വോക്ക്സ് വേഗന്‍ ബീറ്റിത്സും. അങ്ങിനെ വളര്‍ന്ന് വളര്‍ന്ന് 1965 ആയപ്പോളെനിക്ക് ഒരു മെര്‍സിഡീസ് 230.6 കിട്ടി. പിന്നെ അങ്ങോട്ടൊരു കയറ്റം ആയിരുന്നു. റേഞ്ച് റോവര്‍, ജാഗ്വര്‍, ഫെറാരി മുതലായവ. പുതിയ സയ്യാര വാങ്ങി 1 കൊല്ലം ഉപയോഗിച്ചാല്‍ അര്‍ബ്ബാബ് എനിക്ക് തരും. അങ്ങിനെ അങ്ങിനെ ആയിരുന്നു എന്റെ സയ്യാര വിശേഷം.

കുറച്ചെഴുതാനുണ്ട് ഈ സയ്യാരവിശേഷം.. മസ്കത്തിലെ സപ്താ നായരുടെ സയ്യാര ഫ്ലീറ്റില്‍ ഒരു കറുത്ത റേഞ്ച് റോവര്‍ എനിക്കിഷ്ടമാണ്. എനിക്കും അങ്ങിനെ ഒരു കറുത്ത സുന്ദരി ഉണ്ടായിരുന്നു 1970 ല്‍. -


കൂടുതല്‍  ഗള്‍ഫ് വിശേഷം താമസിയാതെ പങ്കിടാം