Tuesday, September 4, 2012

നിമ്മിയുടെ പ്രണയം

കുറച്ച് കാലങ്ങളായി കേളുനായര്‍ വിചാരിക്കണ്, ഗുരുവായൂരില്‍ പോയി ഭജനം ഇരിക്കണം. അതിന് അതിന് ചെറുപ്പക്കാരെപ്പോലെ ഊട്ടുപുരത്തിണ്ണയിലും ഒക്കെ കിടന്ന് അന്തിയുറങ്ങാനുള്ള കെല്പൊന്നും ഇപ്പോള്‍ കേളുനായര്‍ക്കില്ല, വയസ്സ് ഏതാണ്ട് അറുപത് കഴിഞ്ഞില്ലേ..?

കേളുനായര്‍ക്ക് പ്രാരാബ്ദങ്ങളൊന്നും ഇല്ല, മക്കള്‍ രണ്ടാളേയും കെട്ടിച്ച് വിട്ടു, അവര്‍ക്ക് സന്താനങ്ങളും ഉണ്ട്. കേളുനായരുടെ ശ്രീമതിക്ക് ശിഷ്ടജീവിതം മക്കളുടെ അടുത്ത് മാറിമാറി നിന്ന് പേരക്കുട്ടികളേയും കണ്ട് ജീവിക്കാനാണ്.

 കേളുനായര്‍ക്കാണെങ്കില്‍ ആ ജിവിതം അതും പട്ടണങ്ങളില് ഒട്ടും താല്പര്യമില്ല.

കുറച്ച് നാളുകളായി പറേണ് കേളുനായരുടെ പെണ്ണ് കാര്‍ത്ത്യായനി വീടും പറമ്പും വിറ്റ് മക്കളുടെ അടുത്ത് പോയി നില്‍ക്കാന്‍, പക്ഷെ കേളുനായര്‍ക്ക് ഒട്ടുമിഷ്ടമില്ല തറവാട് വില്‍ക്കാനും പട്ടണത്തിലേക്ക് ചേക്കേറാനും. ശേഷിച്ച ജീവിതം ഗുരുവായൂരപ്പനെ ഭജിച്ച് ഗുരുവായൂരപ്പദാസനായി കഴിയാനാണ് ഇഷ്ടം. ഗുരുവായൂരില്‍ പത്ത് സെന്റ് സ്ഥലം വാങ്ങി ഒരു വീട് വെക്കാന്‍ എതിര്‍പ്പില്ല, പക്ഷെ കാര്‍ത്തുവിന് ഇതിലൊന്നും താല്പര്യം ഇല്ലതാനും.

അങ്ങിനെ വീട്ടിലെ ഈ പ്രശ്നം കാരണം തല്‍ക്കാലത്തേക്ക് കാര്‍ത്തുവിനെ മകളുടെ വീട്ടിലാക്കി. എഞ്ചിനീയറായ മകള്‍ക്ക് അമ്മയെ കിട്ടിയതോടെ സന്തോഷത്തിന്റെ നാളുകളായിരുന്നു. കാര്‍ത്തുവിന് കെട്ടിയോനെ പിരിഞ്ഞിരിക്കുന്നതിനാല്‍ ഇഷ്ടക്കേട് ഇല്ലാതിരുന്നില്ല, പക്ഷെ അത് പേരക്കുട്ടികളുടെ മുഖം കണ്ട് ക്രമേണ ഇല്ലാതായി.

കേളുനായര്‍ വീട്ടില്‍ ഒറ്റപ്പെട്ടു. എല്ലാം ഈശ്വരഹിതമായെടുത്തു കേളുനായര്‍. “ഗുരുവായൂരപ്പന്‍ വിളിക്കുന്നുണ്ടായിരിക്കും
അങ്ങിനെ ഒരുനാള്‍ നാള്‍ ദിവസത്തേക്കുള്ള ഭാണ്ഡവുമായി കേളുനായര്‍ ഗുരുവായൂരേക്ക് പുറപ്പെട്ടു. വലിയൊരു ഹോട്ടലില്‍ താമസമാക്കി തല്‍ക്കാലം, പിന്നീട് ആശ്രമാന്തരീക്ഷം പോലൊരു ഇടം അന്വേഷിച്ചുംകൊണ്ടിരുന്നു.

പുലര്‍ച്ചെയുള്ള വാകച്ചാര്‍ത്ത് തൊഴുത് ഹോട്ടലില്‍ തിരികെയെത്തി പ്രാതല്‍ കഴിച്ച്, പത്രവായനയും മറ്റും കഴിഞ്ഞ് വീണ്ടും അമ്പലനടയിലേക്കെത്തും. ഒരുമണിക്കൂര്‍ നേരം അമ്പലത്തിന്നകത്തോ പുറത്ത് എവിടെയെങ്കിലുമോ ഇരുന്ന് ഭഗവാനെ ധ്യാനിക്കും. ചിലപ്പോള്‍ ഉച്ചവരെ ഒറ്റയിരുപ്പിലങ്ങിനെ ഇരിക്കും.

മുന്തിയ ഹോട്ടലിലൊക്കെ താമസിക്കുമെങ്കിലും കേളുനായര്‍ക്ക് വിലപിടിപ്പുള്ള വസ്ത്രമണിഞ്ഞ് നടക്കാന്‍ ഇഷ്ടമില്ലായിരുന്നു. മുണ്ടും മേല്‍മുണ്ടും ആണ് വേഷം. നടക്കുന്നിടത്ത് വാച്ചും മൊബൈലും ഒന്നും കൊണ്ട് നടക്കാറില്ല. ലാപ്ടോപ്പും മറ്റും നൂതന ഉപകരണങ്ങളും എല്ലാം കേളുനായര്‍ക്ക് സ്വന്തം, എന്നിരുന്നാലും അത്യാവശ്യസമയത്ത് മാസം ഉപയോഗിക്കും.
അങ്ങിനെ ഇരിക്കെ ഒരു ദിവസം ഭഗവാനെ ധ്യാനിച്ച് അമ്പലനടയില്‍ ഇരിക്കുമ്പോള്‍ മനസ്സില്‍ തോന്നി, അമ്പലപരിസരത്ത് എവിടെയെങ്കിലും കൊച്ചുകുട്ടികളും നാല്‍ക്കാലികളും ഉള്ള ഒരു കുടിലില്‍ ഗസ്റ്റ് ആയി താമസിക്കാന്‍.
ധ്യാനത്തില്‍ നിന്ന് ഉടനെ എഴുന്നേറ്റ് സമീപത്തുള്ള കുട്ടന്‍ നായരുടെ കടയില്‍ കയറി ഒരു കൃഷ്ണവിഗ്രഹം വാങ്ങി, കുട്ടനോട് ചങ്ങാത്തം സ്ഥാപിക്കുകയും ചെയ്തു. കുട്ടന്റെ കടയില്‍ അന്ന് വലിയ തിരക്കുണ്ടായിരുന്നില്ല. അതിനാല്‍ തന്റെ ആവശ്യം കുട്ടനെ ധരിപ്പിച്ചു.

“കേളുവേട്ടാ. ഞാന്‍ അന്വേഷിക്കാം. കണ്ടെത്താന്‍ ബുദ്ധിമുട്ടുണ്ടാവില്ല, പക്ഷെ കൊച്ചുകുട്ടികളും നാല്‍ക്കാലികളും എല്ലം നിറഞ്ഞൊരു പുര ഈ സമീപത്ത്…… കുട്ടന്‍ ചിന്താമഗ്നനായി..”

“കുട്ടാ ഞാന്‍ ഊട്ട്പുരയിലേക്ക്
 നടക്കട്ടെ.. ഊണ് കഴിഞ്ഞ് വരാം
കുട്ടന്‍ പീടികയിലിരുന്ന് ഇങ്ങനെ ആലോചിച്ചു. “എന്റെ ഈ കഴിഞ്ഞ മുപ്പത്തഞ്ചുകൊല്ലമായി ഈ അമ്പലനടയിലിരുന്നുള്ള കച്ചവടം കൊണ്ട് ഞാന്‍ പലരുമായി പരിചയപ്പെടുകയും ചങ്ങാത്തം സ്ഥാപിക്കുകയും മറ്റും ചെയ്തിട്ടുണ്ട്.. പക്ഷെ ആദ്യമായാണ് ഇങ്ങിനെ ഒരാള്‍ ഇത്തരത്തില്‍ ഒരു കാര്യം ചോദിക്കുന്നത്

“കേളുവേട്ടന്റെ ഫോണ്‍ നമ്പറും വിലാസവും ചോദിക്കാന്‍ മറന്നു.. ഉച്ചസമയമായതിനാല്‍ കടയില്‍ തിരക്ക് നന്നേ കുറവ്. വീട്ടില്‍ നിന്ന് ചോറ് കൊണ്ട് വന്നിട്ടുണ്ട് പണിക്കാരന്‍“
വൈകുന്നേരം ദീപാരാധന കഴിഞ്ഞേ പണിക്കാരന്‍ പോകുകയുള്ളൂ, അത് വരെ കുട്ടന്‍ നായര്‍ക്ക് ലഘുവിശ്രമവും മറ്റുപുറത്തുള്ള കാര്യങ്ങളും ഇവന്‍ വന്നാല്‍ നടക്കും.

“കുട്ടന്‍ ചോറ്റും പാത്രം തുറന്ന് വെച്ചുംകൊണ്ട് ഭക്ഷണത്തില്‍ ശ്രദ്ധിക്കാതെ എന്തോ ആലോചിച്ചുംകൊണ്ടിരുന്നുആ ഇടക്ക് കടയില്‍ വല്ലപ്പോഴും വരാറുള്ള മാധവിയമ്മ വന്ന് കയറി..”
“എന്താ കുട്ടാ നീ ചോറുമ്പാത്രവും തുറന്ന് വെച്ച് ഇങ്ങിനെ ആലോചിച്ചുംകൊണ്ടിരിക്കുന്നത്?”

“അല്ലാ ഇതാരാ മാധവിയമ്മയോഎന്താ ഈ നേരത്ത് പതിവില്ലാതെ.. കാലത്തോ വൈകിട്ടോ ആണല്ലോ ഈ വഴിക്ക് വരാറ്.?

“കുട്ടന്‍ പറഞ്ഞത് വളരെ ശരി
എന്നാല്‍ കേട്ടോളൂ കുട്ടാ……….”എന്നെ ആരോ അന്വേഷിക്കുന്നപോലെ തോന്നി എനിക്ക്, പിന്നെ ഒന്നും ആലോചിച്ചില്ല ഒരു മുണ്ട് മേലിട്ട് ഞാനിങ്ങോട്ട് പോന്നു. നട അടച്ചിരിക്കുന്ന സമയമാണെന്നറിയാമെങ്കിലും പുറത്ത് നിന്ന് ഭഗവാനെ വണങ്ങി.

“ഞാന്‍ ഈ നാട്ടുകാരിയാണെങ്കിലും അമ്പലപരിസരത്ത് എനിക്ക് ഭഗവാന്‍ കൃഷ്ണനേയും ഈ കുട്ടന്‍ നായരേയും മാത്രമേ അറിയൂ.. ഇതില് ആര്‍ക്കോ അല്ലെങ്കില്‍ ആരോ എന്നെ തേടുന്ന പോലെ തോന്നി.”

“കൃഷ്ണാ ഗുരുവായൂരപ്പാ……… എന്താ ഈ കേക്കണ് കുട്ടന്‍ നായര്‍ കരഞ്ഞുംകൊണ്ട് മാധവിയമ്മയുടെ കാല് തൊട്ട് വന്ദിച്ചു.. അയാളുടെ കണ്ഠമിടറി ഒന്നും ഉരിയാടാന്‍ വയ്യാതായി

“അതേ മാധവിയമ്മേ ഞാന്‍ ഏടത്തിയെ മനസ്സിലോര്‍ത്ത നിമിഷമായിരുന്നു അവിടുന്ന് എന്റെ മുന്നില്‍ പ്രത്യക്ഷപ്പെട്ടത്..”
“എന്തിനാ എന്നെ ഓര്‍ത്തേ കുട്ടാ എങ്കില്‍ നിനക്ക് ഫോണ്‍ ചെയ്യാമായിരുന്നില്ലേ?”

“കുട്ടന്‍ നായര്‍ ഒന്നും മിണ്ടിയില്ല, മാധവിയമ്മക്ക് ഇരിക്കാനിടം കൊടുത്തു. ചോറ്റും പാത്രം അടച്ച് വെച്ചു, ഭക്ഷണം കഴിച്ചില്ല.. അവിടെ നടന്ന കാര്യമെല്ലാം പറഞ്ഞു, ഒരു അപരിചിതന്‍ വന്ന് കയറിയതും ആവശ്യപ്പെട്ടതും എല്ലാം

“പറയൂ കുട്ടാ എനിക്ക് കേള്‍ക്കാന്‍ ധൃതിയായി.. മാധവിയമ്മ കാതോര്‍ത്തു

കുട്ടന്‍ കാര്യങ്ങള്‍ കേട്ടപോലെ പറഞ്ഞു.. മാധവിയമ്മ സശ്രദ്ധം കേട്ടു.

“എന്റെ വീട്ടില്‍ താമസിപ്പിക്കാം, വിരോധമൊന്നും ഇല്ല, പക്ഷെ അവിടെ നാല്‍ക്കാലികള്‍ ഇല്ലല്ലോ. കുട്ടപ്പേട്ടന്‍ പോയേപ്പിന്നെ തൊഴുത്ത് ശൂന്യമായി.”

“എല്ലാം ഒത്ത് കിട്ടാന്‍ പ്രയാസം തന്നെ. ഞാന്‍ വിവരം അറിയിക്കാം മാധവിയമ്മേ

മാധവിയമ്മ അവരുടെ വീട്ടിലേക്കും കുട്ടന്‍ വീണ്ടും ചിന്തയിലേക്കും തിരിഞ്ഞു.. കുട്ടന്‍ എത്ര ആലോചിച്ചിട്ടും പിടി കിട്ടിയില്ല. ഒരാള്‍ക്ക് ഭജനം പാര്‍ക്കണമെങ്കില്‍ ഈ കുട്ടികളും നാല്‍ക്കാലികളും ശല്യമല്ലേ ഉണ്ടാക്കുക.

കേളുനായരുടെ വാക്കുകള്‍ വീണ്ടും ഓര്‍ത്തു. “ചുരുങ്ങിയത് രണ്ട് കുട്ടികളും അവരുടെ അച്ചനുമമ്മയും, പഴയ തറവാട്, ചുറ്റും മരങ്ങളും ചെടികളും, തൊഴുത്ത് നിറയെ നാല്‍ക്കാലികള്‍, ഒന്നോ രണ്ടോ പശുക്കള്‍

“കുട്ടികള്‍ക്ക് ആറും നാലും വയസ്സ് പ്രായം, ഇളയകുട്ടി സംസാരിച്ച് തുടങ്ങിയിട്ടുണ്ടാവില്ല. പഴയ ഓടിട്ട തറവാട്, രണ്ട് മൂന്ന് ഏക്കറില്‍ വ്യാപരിച്ച് കിടക്കുന്നു. വീടിന്റെ തെക്കോട്ട് മുഖം, കിഴക്ക് ഭാഗത്ത് ഒരു ഉമ്മറം, ഭീതി പരത്തുന്ന മുറ്റവും അന്തരീക്ഷവും

“കേളുനായര്‍ മനസ്സില്‍ കണ്ട വീടായിരുന്നു. ഇനി കണ്ടറിയണം മാധവിയമ്മയുടെ വീട്. കേളുവേട്ടന് ഇഷ്ടമായെങ്കില്‍ കൂടെ പോയി കാണണം സ്ഥലവും മറ്റും..”

കുട്ടന്‍ നായര്‍ക്ക് വിശപ്പും ദാഹവും ഒന്നും ഇല്ലാതായി. ഇപ്പോ വരാമെന്ന് പറഞ്ഞ കേളുനായരെ കാണാനായില്ല. പണം കൊടുത്ത് വാങ്ങിയ കൃഷ്ണവിഗ്രഹം കടയില്‍ ഉപേക്ഷിച്ചായിരുന്നു കേളുനായര്‍ ഉണ്ണാന്‍ പോയത്

“നേരം സന്ധ്യയോടടുത്തു. കേളുനായരെ കാണാനില്ല. തന്റെ കടയില്‍ ഇത്രയും കാലം ഇരുന്നിരുന്ന കൃഷ്ണവിഗ്രഹത്തില്‍ ഒന്ന് ഇപ്പോള്‍ തന്റേതല്ലാതായി. ആ വിഗ്രഹം ജ്വലിക്കുന്നതായി തോന്നി കുട്ടന്‍ നായര്‍ക്ക്..

“കുട്ടന്‍ നായരുടെ ഹൃദയമിടിപ്പ് കൂടി. വിഗ്രത്തെ കുളിപ്പിച്ച് കിഴക്കോട്ടഭിമുഖമായി വെച്ച് സമീപത്തെ കടയില്‍ നിന്ന് ഒരു തുളസിമാല വാങ്ങിച്ചാര്‍ത്തി..”

NB: കഥയുടെ തുടക്കം മാത്രം, ശേഷം ഭാഗങ്ങള്‍ക്ക് കാത്തിരിക്കുക

9 comments:

ജെ പി വെട്ടിയാട്ടില്‍ said...


“കേളുവേട്ടാ…. ഞാന് അന്വേഷിക്കാം. കണ്ടെത്താന് ബുദ്ധിമുട്ടുണ്ടാവില്ല, പക്ഷെ കൊച്ചുകുട്ടികളും നാല്‍ക്കാലികളും എല്ലം നിറഞ്ഞൊരു പുര ഈ സമീപത്ത്…… കുട്ടന് ചിന്താമഗ്നനായി…..”

uma sambhu said...

ശ്യോ വല്ലാത്ത ഒരു നിര്തലായി പോയി. അടുത്ത ഭാഗം എപ്പോ വരും?

ജെ പി വെട്ടിയാട്ടില്‍ said...

umakkuttee

അടുത്ത ഭാഗം പെട്ടന്നങ്ങ്ട്ട് അടിച്ച്
നിരത്താന്‍ പറ്റില്ല, എല്ലൊടിഞ്ഞ് കെടക്കുകയല്ലെ? വെള്ളിയാഴ്ച പ്ലാസ്റ്റര്‍ വെട്ടിയാല്‍ ശനിയാഴ്ച നോക്കാം

Muralee Mukundan , ബിലാത്തിപട്ടണം said...

തുടക്കം ഇത്തിരിമാത്രമെ ഉള്ളൂ അല്ലേ ജയേട്ടാ‍ാ

സുജയ-Sujaya said...

Will wait for the next part -

paarppidam said...

ചെറുതെങ്കിലും നന്നായിട്ടുണ്ട്. ഈ തുടരന്‍ പരിപാടിയുക്ക് ഒരു സുഖമില്ലാട്ടാ. പെട്ടെന്ന് തന്നെ അടുത്തത് വരട്ടെ...

ജെ പി വെട്ടിയാട്ടില്‍ said...

@sujaya
and
@paarppidam

2,3,4,5 പാര്‍ട്ടുകള്‍ വായിക്കുമല്ലോ...?

ജെ പി വെട്ടിയാട്ടില്‍ said...
This comment has been removed by the author.
DPS Bose said...

Nannakunnu